ന്യൂഡൽഹി∙ ഭാവിയിലെ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ പൂർണ സജ്ജരാണെന്നും പാക്കിസ്ഥാന്റെ ആണവ ഭീഷണിയെ ഇന്ത്യ ഭയക്കുന്നില്ലെന്നും വെസ്റ്റേൺ ആർമി കമാൻഡർ ലഫ്. ജനറൽ മനോജ് കുമാർ കത്യാർ. ഭാവിയിൽ സംഘർഷമുണ്ടായാൽ അത് ഇന്ത്യയുടെ നിർണായക വിജയത്തിൽ അവസാനിക്കുമെന്നും അദ്ദേഹം പാക്കിസ്ഥാന് മുന്നറയിപ്പു നൽകി. മാമൂൻ മിലിറ്ററി സ്റ്റേഷനിലെ ധ്യാൻ സിങ് സ്റ്റേഡിയത്തിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
What you should read next
വ്യാപാരബന്ധമില്ല; എന്നിട്ടും ഇന്ത്യയിലേക്ക് കയറ്റുമതി കൂടിയെന്ന് പാക്കിസ്ഥാൻ, ഇറക്കുമതി 9.44% ഇടിഞ്ഞു, അയൽക്കാരുമായുള്ള കച്ചവടവും മോശം Business News
‘‘ഓപ്പറേഷൻ സിന്ദൂർ വേളയിൽ ആണവഭീഷണി മുഴക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ മറുവശത്ത് പാക്കിസ്ഥാൻ വെടിനിർത്തലും ആവശ്യപ്പെട്ടിരുന്നു. താഴേക്കു പോകുന്നുവെന്ന് കണ്ടാൽ പകുതി ലോകത്തെയും ഒപ്പം കൊണ്ടുപോകുമെന്നാണ് അവർ പറഞ്ഞത്. അത്തരം ഭീഷണികളെ നമ്മൾ അവഗണിച്ചു. ഇന്ന് നമ്മൾ മികച്ച രീതിയിൽ തയാറാണ്. ഭാവിയെക്കുറിച്ച് വ്യക്തമായ പദ്ധതിയോടെ’’–കത്യാർ പറഞ്ഞു.
ഇന്ത്യൻ നേതൃത്വം രാജ്യത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അധികാരം നിലനിർത്തുക, പ്രസക്തരായി തുടരുക എന്ന ചിന്തയിലാണ് പാക്ക് സൈനിക നേതൃത്വം. അതുകൊണ്ടുതന്നെ ഇന്ത്യയുമായി യുദ്ധസമാന സാഹചര്യം നീട്ടിക്കൊണ്ടു പോകുകയാണ് അവർ. ഇന്ത്യയോട് തുറന്ന യുദ്ധം ചെയ്യാനുള്ള കഴിവോ ധൈര്യമോ പാക്കിസ്ഥാനില്ല. അതുകൊണ്ട് അവർ നിഴൽ യുദ്ധത്തെ ആശ്രയിച്ച് പ്രകോപനം സൃഷ്ടിക്കുന്നു.
ഇന്ത്യയെ പ്രകോപിപ്പിക്കാൻ പാക്കിസ്ഥാൻ ഭീകരസംഘടനകളെ നിരന്തരം ഉപയോഗിക്കുന്നു. ഇന്ത്യ തിരിച്ചടിച്ചത് അതിനാലാണ്. ആഭ്യന്തര തലത്തിൽ പിന്തുണ നിലനിർത്താൻ പാക്കിസ്ഥാന് ഈ യുദ്ധസമാന സാഹചര്യം ആവശ്യമാണ്. വിജയത്തെക്കുറിച്ച് വ്യാജവിവരങ്ങളും മാധ്യമ പ്രൊപ്പഗൻഡകളും ഉപയോഗിച്ച് സ്വന്തം ജനങ്ങളെ പാക്കിസ്ഥാൻ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ഈ സമയം, ഞങ്ങൾ അതിനുള്ള അവസരം തരില്ല. ഭാവിയിലെ ആക്രമണങ്ങൾ സൈനിക ആസ്ഥാനങ്ങളിലോ സൈനിക പോസ്റ്റുകളിലോ ഒതുങ്ങുന്നതാവില്ല. നിർണായകമായിരിക്കും ഞങ്ങളുടെ വിജയം. പാക്കിസ്ഥാന് ലോകത്തിനു മുന്നിൽ തോൽവി സമ്മതിക്കേണ്ടി വരും. ADVERTISEMENT Go AD-FREE
ശത്രുവിന്റെ മേഖലകളിൽ പ്രവേശിക്കാനും പ്രധാന കേന്ദ്രങ്ങൾ പിടിച്ചെടുക്കാനും നാശനഷ്ടങ്ങൾ വരുത്താനും വെസ്റ്റേൺ കമാൻഡ് തയാറായിരിക്കണം. ഒപ്പം ജമ്മുവിനെയും പഞ്ചാബിനെയും സംരക്ഷിക്കുകയും വേണം. ശത്രു ചിന്തിക്കുന്നതിലും പത്തു മടങ്ങ് മുന്നിലാവണം നമ്മുടെ തയാറെടുപ്പുകൾ’–കത്യാർ പറഞ്ഞു. അപകടം ഇപ്പോഴും ഒഴിഞ്ഞുപോയിട്ടില്ല. മുൻപത്തേതിനേക്കാൾ ശക്തമായിരിക്കണം നമ്മൾ നൽകുന്ന തിരിച്ചടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
JUST IN
1 MINUTE AGO ‘പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യ ഭയക്കുന്നില്ല; അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജം’ Latest News
10 MINUTES AGO മന്ത്രിക്ക് ശസ്ത്രക്രിയ വേണ്ടെന്നു മെഡിക്കൽ ബോർഡ്; ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി - പ്രധാന വാർത്തകൾ Latest News
15 MINUTES AGO ഇന്ത്യയും ഇസ്രയേലും ഇനി യുപിഐയിലും \“പാർട്‍ണർ\“, ഡീൽ ഉറപ്പിച്ച് മോദിയും നെതന്യാഹുവും Business News
VIEW MORE
English Summary:
We Are Not Afraid of Your Nuclear Threat: India\“s military readiness is at its peak, with Western Army Commander Lt. Gen. Manoj Kumar Katiyar declaring the nation is unafraid of Pakistan\“s nuclear threats and prepared for a decisive victory. He stated that any future conflict initiated by Pakistan through its proxy wars will be met with a response stronger than ever before.