search

ലാഭിച്ചത് 1.4 ലക്ഷം കോടി, ഏപ്രിൽ മുതൽ 20% എഥനോൾ ചേർത്ത പെട്രോൾ മാത്രം

Chikheang 2 hour(s) ago views 102
  



ന്യൂഡൽഹി. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ (ഇ20) നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇന്ധനത്തിന്‍റെ റിസർച് ഒക്ടേൻ നമ്പർ (ആർഒഎൻ) 95 ആയിരിക്കണമെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ കമ്പനികൾക്ക് നിർദേശം നൽകി. ക്രൂഡ് ഓയിൽ ഇറക്കുമതിയും മലിനീകരണവും കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എഥനോൾ ചേർക്കുന്നതിലൂടെ 2014-15 മുതൽ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ രാജ്യത്തിന് 1.4 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ കഴിഞ്ഞെന്നു പെട്രോളിയം മന്ത്രാലയം അറിയിച്ചു.  

2022 ജൂണിൽ 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനമെന്ന ലക്ഷ്യം നേടിയിരുന്നു. രാജ്യത്ത് നിർമിക്കുന്ന വാഹന ങ്ങൾ ഇ20 ഇന്ധനത്തിൽ ഓടാൻ കഴിയുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നതെ ന്നും അതുകൊണ്ട് ഏപ്രിൽ മുതൽ നിർദേശം നടപ്പാക്കാൻ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാകില്ലെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ആവശ്യമെ ങ്കിൽ ചില മേഖലകളിൽ പരിമിതമായ കാലയളവിൽ ഇളവുകൾ നൽകുമെന്നും അറിയിപ്പിൽ പറയുന്നു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
India mandates E20 petrol (20% ethanol blend) with minimum RON 95 nationwide from April 1, 2026—cuts oil imports, emissions; boosts sugarcane/maize demand. BIS-compliant fuel protects engines; older cars may see 3-7% efficiency drop
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168413