search

മറിയ ഉമ്മൻ മത്സര രംഗത്തേക്ക്; ആദ്യ പരിഗണനയിൽ ഈ 3 സീറ്റുകൾ; നിർണായക ചർച്ച കോട്ടയത്ത്

cy520520 2 hour(s) ago views 742
  



കോട്ടയം∙ ചാണ്ടി ഉമ്മനു പുറമെ മറിയ ഉമ്മനും മത്സര രംഗത്തേക്ക്. മറിയയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് സംസ്ഥാന നേതൃത്വം അംഗീകരിച്ചു. ഹൈക്കമാൻഡിനും ഇക്കാര്യത്തിൽ എതിർപ്പുണ്ടാകാനിടയില്ല. മണ്ഡലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് കോൺഗ്രസ് മറിയയ്ക്കായി പരിഗണിക്കുന്നതെന്നാണ് അറിവ്. പുതുയുഗ യാത്രയ്ക്കിടെ കോട്ടയത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി ചർ‌ച്ച നടത്തിയിരുന്നു.  
What you should read next

  • തന്റെ ഓഫിസിലേക്കുള്ള ബിജെപി പ്രതിഷേധ മാർച്ചിനെ സ്വീകരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ– ദൃശ്യങ്ങൾ Kottayam
      

         
    •   
         
    •   
        
       


പൊതുപ്രവർത്തനത്തിൽ അടുത്തിടെയായി സജീവമായ മറിയ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് നേരത്തെ മുതൽ വാർത്തകളുണ്ടായിരുന്നെങ്കിലും ചാണ്ടി ഉമ്മൻ ഉൾപ്പടെയുള്ളവർ നിഷേധിച്ചിരുന്നു. ചാണ്ടി ഉമ്മൻ കൂടി സമ്മതിച്ചതോടെയാണ് മറിയയ്ക്ക് വഴിയൊരുങ്ങിയത്. വെല്ലുവിളിയുള്ള സീറ്റ് നൽകാമെന്നാണ് മറിയ ഉമ്മനോട് കോൺഗ്രസ് നേതൃത്വം പറഞ്ഞിരിക്കുന്നത്. ചെങ്ങന്നൂരിനേക്കാൾ ആറന്മുളയാണ് മറിയയും ഇഷ്ടപ്പെടുന്നത്. ആറന്മുളയിൽ മറ്റു ചില പേരുകൾ കൂടി ഉയരുന്നുണ്ട്. പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാടും ഇവിടെ കോൺഗ്രസ് പരിഗണിച്ചേക്കും.  

കാഞ്ഞിരപ്പള്ളി മണ്ഡലമാണ് മറിയയുടെ മനസ്സിലുള്ളതെന്നാണ് അറിവ്. എന്നാൽ കേരള കോൺഗ്രസുകൾ തമ്മിൽ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി വിട്ടു കൊടുക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തയാറായേക്കില്ല. ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാൻ ഏതാണ്ട് തീരുമാനിച്ച ഘട്ടത്തിൽ ജില്ലയിലെ മറ്റൊരു മണ്ഡലം കൂടി വിട്ടു കൊടുക്കാൻ കേരള കോൺഗ്രസ് മടിക്കും. ഒരു ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ ഒരു കുടുംബത്തിലെ രണ്ടു പേർ മത്സരിക്കുന്നതിലെ അപാകതയും കോൺഗ്രസിലെ ചിലർ ചൂണ്ടിക്കാണിക്കുന്നു. കാഞ്ഞിരപ്പള്ളിയിൽ നിലവിലെ എംഎൽഎ എൻ. ജയരാജ് തന്നെ മത്സരിക്കാനാണ് സാധ്യത. ബിജെപി സ്ഥാനാർഥിയായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ എത്തിയേക്കും. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും കോൺഗ്രസ് തീരുമാനം.
JUST IN


  • 59 SECONDS AGO   Breaking മറിയ ഉമ്മൻ മത്സര രംഗത്തേക്ക്; ആദ്യ പരിഗണനയിൽ ഈ 3 സീറ്റുകൾ; നിർണായക ചർച്ച കോട്ടയത്ത് Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   \“കുട്ടി അച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ?’; മനുഷ്യനെ മനസ്സിലാക്കാൻ ജീനുകൾ മാത്രം പോരാ! നല്ല അച്ഛൻ ജനിക്കുന്നതെങ്ങനെ? Opinion And Analysis
      

         
    •   
         
    •   
        
       

  • 21 MINUTES AGO   ബോംബേറ്: മുറിമാറിക്കിടന്നു, കെഎസ്‍യു നേതാവ് ബിതുലിന്റെ മാതാപിതാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Kozhikode
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Maria Oommen to Enter Electoral Politics: Maria Oommen\“s electoral race entry has been greenlit by the Congress state leadership, who are considering her for challenging seats like Chengannur, Aranmula, and Kanjirappally. While Mariya reportedly prefers Aranmula, the final decision on her constituency hinges on complex political negotiations and district-level dynamics.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163953