കൊച്ചി∙ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ എറണാകുളം ജില്ലാ സന്ദർശനത്തോട് അനുബന്ധിച്ചു 28ന് വൈകിട്ട് അഞ്ചു മുതൽ 7 വരെയും 29ന് രാവിലെ 8 മുതൽ 11 വരെയും കൊച്ചി നഗരപരിധിയിൽ വാത്തുരുത്തി ജംക്‌ഷൻ മുതൽ ഹൈക്കോടതി ജംക്‌ഷൻ വരെയും വില്ലിങ്ഡൺ ഐലൻഡ്, നേവൽ ബേസ്, തേവര, എംജി റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യു, ഷൺമുഖം റോഡ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ പറത്തുന്നതിനും നിയന്ത്രണമുണ്ടാവും.
വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴികൾ ഇവയാണ്: ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നു ഹൈക്കോടതി, കണ്ടെയ്നർ റോഡ്, ഇടപ്പള്ളി ഭാഗത്തേക്കുള്ള വണ്ടികൾ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞു വലത്തോട്ടു തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംക്‌ഷനിലെത്തി ഇടത്തു തിരിഞ്ഞു വൈറ്റില ജംക്‌ഷനിൽ വന്നു വീണ്ടും ഇടത്തേക്ക് തിരിഞ്ഞു കടവന്ത്ര ജംക്‌ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കലൂർ– കടവന്ത്ര റോഡിലൂടെ കലൂർ ജംക്‌ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോടതി ജംക‍്ഷനിലെത്തി ബോൾഗാട്ടി വഴി കണ്ടെയ്നർ ഭാഗത്തേക്കു പോകണം.
അല്ലെങ്കിൽ ഫോർട്ടുകൊച്ചി – വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കണം. വൈപ്പിൻ ഭാഗത്തു നിന്നു ഫോർട്ട് കൊച്ചി മട്ടാഞ്ചേരി ഭാഗത്തേക്കു പോകേണ്ട വണ്ടികൾ ഹൈക്കോടതി ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് കലൂർ വഴി കെ.കെ റോഡിലൂടെ കടവന്ത്ര ജംക്‌ഷനിലെത്തി ഇടത്തേക്കു തിരിഞ്ഞു സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിലെത്തി വലത്തു തിരിഞ്ഞു കുണ്ടന്നൂർ ജംക്‌ഷനിൽ നിന്നു വലത്തു തിരിഞ്ഞു കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേക്കു പോകണം. അല്ലെങ്കിൽ ഫോർട്ടുകൊച്ചി– വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗപ്പെടുത്തണം.
തേവര ഫെറി ഭാഗത്തു നിന്നു കലൂർ –ഇടപ്പള്ളി ഭാഗത്തേക്കു വരുന്ന ചെറുകിട വാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡ് മട്ടമ്മേൽ ജംക്‌ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞു പനമ്പിള്ളി നഗർ മനോരമ ജംക്‌ഷൻ വഴി വലത്തോട്ട് തിരിഞ്ഞ് കെ.കെ റോഡ് വഴി കലൂർ ജംക്‌ഷനിലെത്തണം. വൈറ്റില– ഇടപ്പള്ളി ഭാഗങ്ങളിൽ നിന്നു ഹൈക്കോടതി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ വിവിഐപി യാത്ര നടക്കുന്ന സമയത്തു ഹൈക്കോടതി ജംക്‌ഷൻ വരെ മാത്രമേ പോകാവൂ. എംജി റോഡ് വഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. വിവിഐപി വാഹന വ്യൂഹം കടന്നുപോകുന്ന വാത്തുരുത്തി ജംക്‌ഷൻ മുതൽ എംജി റോഡ്–ബിടിഎച്ച് റോഡ്- പാർക്ക് അവന്യു – ഷൺമുഖം റോഡ് വരെ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ് പൂർണമായി നിരോധിച്ചു.
ADVERTISEMENT Go AD-FREE English Summary:
Kochi traffic restrictions are in place for the Vice President\“s visit, affecting key routes from Vathyruthy Junction to High Court Junction. Motorists are advised to follow alternative routes and be aware of drone usage limitations during these times. |