ടെഹ്റാൻ ∙ ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവശാസ്ത്രജ്ഞരെയും ഒന്നൊന്നായി ഇസ്രയേൽ വധിക്കുമ്പോൾ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി (86) രാജ്യത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറ്റുനോക്കുകയായിരുന്നു ലോകം. ഒടുവിൽ 40 വർഷം ഇറാന് നേതൃത്വം നൽകിയ മറുവാക്കില്ലാത്ത ആ മേധാവിത്വം അവസാനിച്ചിരിക്കുകയാണ്. മുൻഗാമി ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ വ്യക്തിപ്രഭാവമോ ആജ്ഞാശേഷിയോ ഖമനയിക്ക് ഇല്ലെന്നായിരുന്നു 1989 ൽ പരമോന്നത നേതാവെന്ന സ്ഥാനം ഏറ്റെടുക്കുമ്പോൾ പലരുടെയും ധാരണ. അതെല്ലാം പഴങ്കഥയാക്കാൻ അധികകാലം വേണ്ടി വന്നില്ല. ഖമനയി പറയുന്നതായിരുന്നു ഷിയാ ആദർശം പിന്തുടരുന്ന ഇറാന്റെ അവസാനവാക്ക്.
What you should read next
- IRAN-ISRAEL CONFLICT ഖമനയി കൊല്ലപ്പെട്ടതോടെ ഇറാൻ നിയന്ത്രണം മൂന്നംഗ സമിതിയിൽ; ആ 88 പേർ തിരഞ്ഞെടുക്കും പരമോന്നത നേതാവിനെ Latest News
രാജ്യത്തിനകത്ത് സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയും പുറത്ത്, മധ്യപൂർവദേശമാകെ ഇസ്രയേൽ – യുഎസ് സഖ്യത്തിനെതിരായ ശൃംഖല വളർത്തിയും ഖമനയി കരുത്തനായി. എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോകാനിടയുള്ളപ്പോൾ തന്ത്രപരമായി വഴങ്ങിക്കൊടുക്കാൻ അദ്ദേഹം തയാറായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. 2015 ൽ ആണവപദ്ധതി രാജ്യാന്തരനിരീക്ഷണത്തിനായി തുറന്നതും ട്രംപ് ഭരണകൂടവുമായി ചർച്ചയ്ക്കു തയാറായതും ഉദാഹരണമാണ്.
What you should read next
- IRAN-ISRAEL CONFLICT ഖമനയി കൊല്ലപ്പെട്ടു? നിരവധി സൂചനകളെന്ന് നെതന്യാഹു; \“ജോലി പൂർത്തിയാക്കാൻ\“ ഇറാൻ ജനതയോട് ആഹ്വാനം Latest News
ആണവപദ്ധതിയുടെ ഊർജം
സുന്നി ആശയം പിന്തുടരുന്ന ഗൾഫ് രാജ്യങ്ങളാണ് ചുറ്റുമെങ്കിലും ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ മേഖലയിലെ കരുത്തുറ്റ രാജ്യമാക്കി വളർത്തിയെടുത്തതിൽ 40 വർഷത്തെ ഖമനയിയുടെ നേതൃത്വമുണ്ട്. ആത്മീയനേതൃത്വം എന്ന നിലയ്ക്കാണ് ഖുമൈനി അനിഷേധ്യനായ നേതാവായതെങ്കിൽ ശിഷ്യനായ ഖമനയി സ്വന്തമായി സൃഷ്ടിച്ചെടുത്ത ഭരണ, സൈനിക സ്വാധീനത്തിലാണ് സ്ഥാനം ഉറപ്പിച്ചത്. ‘പരമോന്നത നേതാവ്’ എന്ന രാഷ്ട്രത്തലവന്റെ കസേര തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരെക്കാൾ ഉയരത്തിൽ നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെയും അയൽരാജ്യങ്ങളുടെയും എതിർപ്പ് അവഗണിച്ച് ആണവ പദ്ധതിയുമായി ഇറാൻ മുന്നോട്ടുപോയത് ഖമനയിയുടെ നിശ്ചയദാർഢ്യത്തിലാണ്. ADVERTISEMENT Go AD-FREE
ഖമനയിയെ ഉന്നമിട്ട്
ഖമനയിയെ വധിച്ചാൽ യുദ്ധം തീരുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഭീഷണിയിൽ ലക്ഷ്യം വ്യക്തമായിരുന്നു. ഇറാനിലെ പരമോന്നത നേതാവിനെ വീഴ്ത്തുന്നതോടെ ആ ഭരണസംവിധാനം തകരുമെന്ന് ഇസ്രയേലും യുഎസും വിശ്വസിച്ചു. ഇറാന്റെ ആണവപദ്ധതി തകർക്കുക, നിലവിലെ യുഎസ്–ഇസ്രയേൽ വിരുദ്ധ ഭരണകൂടത്തെ വീഴ്ത്തുക– ഈ ലക്ഷ്യമാണ് മധ്യപൂർവദേശത്തു കൂടുതൽ ദുരിതങ്ങളും പുതിയ പലായനവും സൃഷ്ടിക്കുന്ന ഇപ്പോഴത്തെ പോരിനു പിന്നിലുള്ളത്. ADVERTISEMENT Go AD-FREE
JUST IN
-
46 SECONDS AGO IRAN-ISRAEL CONFLICT സ്വന്തമായി സൃഷ്ടിച്ച ഭരണ - സൈനിക സ്വാധീനം, മറുവാക്കില്ലാത്ത മേധാവിത്വം; ധാരണകൾ പഴങ്കഥയാക്കിയ ഖമനയി Latest News
-
14 MINUTES AGO ആറ്റുകാൽ പൊങ്കാല 3ന്: അന്ന് ചന്ദ്രഗ്രഹണം; വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കും Thiruvananthapuram
-
46 MINUTES AGO Market Scan ഖമനയി യുഗം തീർന്നു; ഇറാൻ വീണു, മണ്ണടിയുന്നത് 9 ലക്ഷം കോടിയുടെ സാമ്രാജ്യവും, എണ്ണയും സ്വർണവും ‘കത്തും’, ഓഹരിക്കും ചോരപ്പേടി Stock Market
VIEW MORE
English Summary:
Iran\“s Supreme Leader Ayatollah Ali Khamenei killed: Khamenei turned perceptions into fables with his unquestionable leadership and self-created governance-military influence. He led Iran, following the Shia ideology, for 40 years and developed the country\“s nuclear program. |