search

ഹിസ്ബുല്ല പാർ‌ലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു; ബെയ്റൂട്ടിൽ നിന്ന് കൂട്ട പലായനം

LHC0088 1 hour(s) ago views 45
  



ബെയ്റൂട്ട് ∙ ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും മറ്റ് തെക്കൻ മേഖലകളിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു. തെക്കൻ ലബനനിൽ ഹിസ്ബുല്ലയുടെ അവശേഷിക്കുന്ന പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഇസ്രയേൽ ആക്രമണത്തിൽ തന്നെ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ല, തന്റെ വ്യക്തിഗത വക്താവായി പലതവണ മുഹമ്മദ് റാദിനെ നിയോഗിച്ചിട്ടുണ്ട്.
What you should read next

  • ഇറാൻ – ഇസ്രയേൽ സംഘർഷം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി Latest News
      

         
    •   
         
    •   
        
       


ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പ്രതികാരമായി ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് ഇസ്രയേൽ സൈന്യം ലബനനിൽ ശക്തമായ ആക്രമണം ആരംഭിച്ചത്. ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ലബനനിലുടനീളമുള്ള ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു.
What you should read next

  • IRAN-ISRAEL CONFLICT ഖുമൈനിയുടെ തറവാട്, പൂർവിക ബന്ധം ഇന്ത്യയിൽ; ചർച്ചയായി ഉത്തർപ്രദേശിലെ ഗ്രാമം Latest News
      

         
    •   
         
    •   
        
       


ഖമനയിയുടെ പാവനമായ രക്തത്തിന് പ്രതികാരമായും, ലെബനനെയും അവിടത്തെ ജനങ്ങളെയും സംരക്ഷിക്കുന്നതിനും, ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയായും ആണ് തങ്ങൾ റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതെന്ന് ഹിസ്ബുല്ല അവകാശപ്പെടുന്നു.

പുലർച്ചെ 2.40ന് ആക്രമണങ്ങൾ ആരംഭിച്ചതോടെ ബെയ്റൂട്ടിൽ ജനങ്ങൾ കാൽനടയായും വാഹനങ്ങളിലും കൂട്ടമായി പലായനം ചെയ്തത് റോഡുകളിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ഒരു വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് 2024 നവംബറിൽ ഇരുപക്ഷവും ഒപ്പിട്ട വെടിനിർത്തൽ കരാറിന് ശേഷം ഇസ്രയേലിന് നേരെ ഹിസ്ബുല്ല നടത്തുന്ന ആദ്യ ആക്രമണമായിരുന്നു. ADVERTISEMENT Go AD-FREE

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @BharatNewsX എന്ന എക്സ് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്.
JUST IN


  • 1 MINUTE AGO   ഹിസ്ബുല്ല പാർ‌ലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു; ബെയ്റൂട്ടിൽ നിന്ന് കൂട്ട പലായനം Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   അജിത് പവാറിന്റെ മരണം: അപകടമുണ്ടാക്കിയ കമ്പനിയുടെ വിമാനത്തിൽ ഫഡ്നാവിസും സുനേത്രയും, വിവാദം Latest News
      

         
    •   
         
    •   
        
       

  • 19 MINUTES AGO   ശബരി വിമാനത്താവളത്തിനു വേണ്ടി സ്ഥലം ഏറ്റെടുത്തു; സ്വന്തം വസ്തു വിൽക്കാനാകുന്നില്ല, ജപ്തി ഭീഷണി Kottayam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Hezbollah\“s parliamentary bloc leader Mohammed Raad has been killed in Israeli attacks in Beirut and southern Lebanon. This incident follows retaliatory missile and drone attacks by Iran-backed Hezbollah on Israel, escalating the ongoing conflict.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166478