search

കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും: സഞ്ജുവിന്‍റെ ആഘോഷത്തിൽ രാഹുൽ ഈശ്വറിന്റെ വൈറൽ പ്രതികരണം

deltin33 1 hour(s) ago views 400
  



കൊച്ചി∙ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരെ തകർപ്പന്‍ പ്രകടനത്തിനു ശേഷം മലയാളി താരം സഞ്ജു സാംസൺ നടത്തിയ വിജയാഘോഷത്തിൽ പ്രതികരിച്ച് രാഹുൽ ഈശ്വര്‍. മത്സരത്തിന്റെ അവസാന ഓവറിൽ വിൻഡീസ് ബോളർ റൊമാരിയോ ഷെഫേഡിനെ ലോങ് ഓണിലേക്കു ബൗണ്ടറി തൂക്കിയാണ് സഞ്ജു വിജയാഘോഷം നടത്തിയത്. ബാറ്റും ഹെൽമറ്റും ഗ്രൗണ്ടിൽ ഊരിവച്ച ശേഷം മുട്ടുകുത്തിയിരുന്നു ആകാശത്തേക്കു നോക്കിയ സഞ്ജു കുരിശു വരച്ച് തൊഴുകയ്യോടെ ദൈവത്തിനു നന്ദി അറിയിച്ചു. ഇതിനു പിന്നാലെയാണു രാഹുൽ ഈശ്വറിന്റെ പ്രതികരണം.

  • കരീബിയൻ കടൽ കടക്കാൻ ‘വിഴിഞ്ഞം തുറമുഖത്തുനിന്ന്’ ഒരു പടക്കപ്പൽ; ‘സർവം സഞ്ജു’... നിങ്ങൾക്ക് 146 കോടി സ്തുതി! Cricket
      

         
    •   
         
    •   
        
       


‘‘കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും. സഞ്ജുവിന്റെ പ്രാർഥന വൈറൽ ആയപ്പോൾ. ഇന്ത്യയിൽ വൈറലായ ചിത്രം. മലയാളിയുടെ പ്രാർത്ഥനയിൽ പോലും അബോധമായ ഒരു മത സൗഹാർദ സ്വഭാവം ഉണ്ടെന്നു സോഷ്യൽ മീഡിയ വ്യാഖ്യാനമെന്നാണ്’’ രാഹുൽ ഈശ്വറിന്റെ കുറിപ്പ്. ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ച് സഞ്ജു മത്സരത്തിനു പിന്നാലെ തുറന്നുപറഞ്ഞിരുന്നു. ഡ്രസിങ് റൂമിലെത്തിയപ്പോഴും സഞ്ജു പ്രാർഥിക്കുകയും ബാറ്റിൽ ചുംബിക്കുകയും ചെയ്തിരുന്നു.

  • ‘സഞ്ജുവിനെ കളിപ്പിക്കാനോ? ഹഹഹ’: അന്നു ചിരിച്ചുതള്ളി സൂര്യ, ഇന്ന് ‘തലകുനിച്ചു’, വാനോളം പുകഴ്ത്തലും; വൈറലായി വിഡിയോ Cricket
      

         
    •   
         
    •   
        
       


“വളരെ സവിശേഷമായ നിമിഷമായിരുന്നു അത്. ഞാൻ വലിയൊരു വിശ്വാസിയാണ്, അത് വളരെ സ്വകാര്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണ്.’’– മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലുമായുള്ള അഭിമുഖത്തിൽ സഞ്ജു പറഞ്ഞു. മത്സരത്തിൽ അഞ്ചു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു.

  • മൂന്നാം വിവാഹത്തിന് ഒരുങ്ങി ശുഐബ് മാലിക്? സാനിയയ്ക്ക് പിന്നാലെ സനയുമായും പിരിയുന്നു? പ്രതികരിച്ച് പാക്ക് താരം Cricket
      

         
    •   
         
    •   
        
       


196 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുൻനിരയിൽ അഭിഷേക് ശർമ (10), ഇഷാൻ കിഷൻ (10), സൂര്യകുമാർ യാദവ് (18) എന്നിവർ വേഗത്തിൽ പുറത്തായെങ്കിലും സഞ്ജുവിന്റെ അപരാജിത ഇന്നിങ്സ് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജു കളിയിലെ താരമായി. ADVERTISEMENT Go AD-FREE English Summary:
Sanju Samson\“s victory celebration after a stunning performance against the West Indies in the T20 World Cup has drawn a reaction from Rahul Easwar
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477540