search

ശ്വാസംമുട്ടലിന് ആശുപത്രിയിലെത്തി; യുവതിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള വാക്‌സീൻ

Chikheang 1 hour(s) ago views 787
  



ശാസ്താംകോട്ട∙ കലശലായ ശ്വാസം മുട്ടലിനെ തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് മരുന്ന് മാറി കുത്തിവയ്പ്പ് നടത്തി. ഒപി വിഭാഗത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ ചികിത്സയ്‌ക്കെത്തിയ മൈനാഗപ്പള്ളി സ്വദേശിയായ  പതിനെട്ടുകാരിക്കാണ് മരുന്ന് മാറി  പേവിഷബാധയ്ക്കുള്ള വാക്‌സീൻ എടുത്തത്. അമ്മയ്ക്ക് ഒപ്പമാണ് പെൺകുട്ടി ചികിത്സ തേടിയെത്തിയത്.  
What you should read next

  • ‘ചേച്ചീ, വയറ്റിൽ കത്രികയാണെന്നു പറഞ്ഞു, ധൈര്യം ചോർന്നു’; വേദനക്കാലം കഴിഞ്ഞു, ഉഷ ജീവിതത്തിലേക്ക് Latest News
      

         
    •   
         
    •   
        
       


ഇവര്‍ക്ക് ഇന്‍ജക്‌ഷന് ഡോക്ടര്‍ നിർദേശിച്ചതോടെ കുറിപ്പുമായി മുറിയിലെത്തി. ഇതേ സമയം തെരുവു നായയുടെ കടിയേറ്റ് മറ്റൊരാളും ചികിത്സയ്ക്ക് എത്തിയിരുന്നു. ഇയാൾക്ക് നൽകേണ്ട  പേവിഷ പ്രതിരോധ മരുന്നാണ് ആളുമാറി പെൺകുട്ടിക്ക് നൽകിയത്. പെൺകുട്ടിയുടെ കൂടെ വന്നവർ പ്രതിഷേധിച്ചതോടെ, ഉടന്‍ രാഷ്ട്രീയ ഇടപെടലുണ്ടായി. പേവിഷ കുത്തിവയ്പ് എടുത്തത് അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ പെൺകുട്ടയെയും ബന്ധുവിനെയും അറിയിച്ചു.  

സിപിഎം പാര്‍ട്ടി കുടുംബാംഗമായ പെൺകുട്ടിയെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കാൻ നേതാക്കളുടെ ഇടപെടലുണ്ടായി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ സ്ഥലത്തു നിന്നും മാറ്റിയ അധികൃതർ അന്വേഷണത്തിന് നിര്‍ദേശം നൽകി. ഒരു സംഘം ഡോക്ടര്‍മാര്‍ നാളെ വിഷയത്തില്‍ അന്വേഷണം നടത്തുകയും യുവതിയെ പരിശോധിക്കുകയും ചെയ്യും.
JUST IN


  • 19 SECONDS AGO   ശ്വാസംമുട്ടലിന് ആശുപത്രിയിലെത്തി; യുവതിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള വാക്‌സീൻ Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   IRAN-ISRAEL CONFLICT ടെഹ്റാനിൽ വ്യോമാക്രമണം; അറാഫിയും കൊല്ലപ്പെ‌ട്ടെന്ന് ഇസ്രയേലിൽ പ്രചാരണം World
      

         
    •   
         
    •   
        
       

  • 23 MINUTES AGO   ഇതെങ്ങോട്ടാണ് മൂന്നാം ലോകയുദ്ധത്തിലേക്കോ? ആശങ്ക നിറയുന്ന ലോകം Defence
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Major Medical Error at Sasthamcotta Hospital: Medical negligence at Sasthamcotta Taluk Hospital where a young woman seeking treatment for breathing difficulty was given a wrong injection
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168661