search

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് സൗദി അറേബ്യ

cy520520 1 hour(s) ago views 1065
  

    



റിയാദ് ∙ സൗദി തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസി ലക്ഷ്യമിട്ട് ഇന്ന് (ചൊവ്വാഴ്ച) രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരമെന്ന് വക്താവ് വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിന് നേരിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെറിയ രീതിയിൽ തീപിടിത്തമുണ്ടാവുകയും ചെയ്തു.
What you should read next

  • തിരിച്ചടിക്കുമെന്ന് ജിസിസി: അബുദാബിയെയും റാസൽഖൈമയെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും; ആക്രമണം ചെറുത്ത് ഗൾഫ് Gulf News
      

         
    •   
         
    •   
        
       


നേരത്തെ തിങ്കളാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ ആക്രമണശ്രമങ്ങൾ ഉണ്ടായിരുന്നു. റിയാദ് മേഖലയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകൾ സൈന്യം വിജയകരമായി തകർത്തു. കൂടാതെ, കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ട് വന്ന രണ്ട് ഡ്രോണുകളെയും സൈന്യം ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. അതീവ ജാഗ്രതയോടെയും കൃത്യതയോടെയുമാണ് പ്രതിരോധ സേന ഈ നീക്കങ്ങളെ നേരിട്ടത്. English Summary:
Saudi drone attack targeting the American Embassy in Riyadh has been officially confirmed by the Ministry of Defense. Initial findings indicate minor damage and a small fire at the embassy building following the incident.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164112