search

ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് നാളെ 58 വിമാന സർവീസുകൾ; 3 വലിയ വിമാനം അയച്ച് എയർ ഇന്ത്യ

cy520520 Yesterday 22:37 views 1033
  



ന്യൂഡൽഹി∙ ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ മാർച്ച് നാലിന് 58 സർവീസുകൾ നടത്തുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു. ഇതിൽ 30 എണ്ണം ഇൻഡിഗോയും 23 എണ്ണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്നായിരിക്കും. മാർച്ച് മൂന്നിന് 24 സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയത്. ഇതിനു പുറമേ എമിറേറ്റ്സും ഇത്തിഹാദും ചേർന്ന് 9 സർവീസുകളും നടത്തി. സംഘർഷം തുടങ്ങിയ ദിവസം മുതൽ ഇതുവരെ ഇന്ത്യൻ കമ്പനികളുടെ 1,221 സർവീസുകളും വിദേശകമ്പനികളുടെ 388 സർവീസുകളുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് സർക്കാർ അറിയിച്ചു.
What you should read next

  • ഇന്ന് മുതൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ പ്രവാസികൾക്കായി ബദൽ സംവിധാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും Gulf News
      

         
    •   
         
    •   
        
       


കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ സർവീസുകൾ

∙ എയർ ഇന്ത്യ: ഗൾഫിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി 3 വലിയ വിമാനങ്ങൾ (വൈഡ് ബോഡി) അയച്ചു. മുംബൈയിൽ നിന്ന് ദുബായിലേക്കും ജിദ്ദയിലേക്കും ഡൽഹിയിൽ നിന്ന് ദുബായിലേക്കുമാണ് വിമാനം അയച്ചിരിക്കുന്നത്. ജിദ്ദയിലേക്ക് 350 സീറ്റുകളുള്ള ബോയിങ് 777 വിമാനവും ദുബായിലേക്ക് 250 മുതൽ 300 സീറ്റ് വരെയുള്ള ഡ്രീംലൈനർ വിമാനങ്ങളുമാണ് അയച്ചത്. ഈ വിമാനങ്ങൾ മാർച്ച് നാലിന് ഇന്ത്യയിലേക്ക് തിരിച്ച് സർവീസ് നടത്തും.

∙എയർ ഇന്ത്യ എക്സ്പ്രസ്: മസ്കത്തിൽ നിന്നുള്ള സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് മാർച്ച് നാലിനും തുടരും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് അധികസർവീസ് നടത്തും.

∙ഇൻഡിഗോ: ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി ഇൻഡിഗോ കമ്പനി ജിദ്ദയിൽ 4 വിമാനങ്ങളും മസ്കത്തിൽ ഒരു വിമാനവും ക്രമീകരിച്ചു. മാർച്ച് 4 മുതൽ മസ്കത്ത്, ജിദ്ദ, മദീന, ഏതൻസ് (ഗ്രീസ്) എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട സർവീസുകളും പുനരാരംഭിക്കും. 26 സർവീസുകളാണ് ഇരുവശത്തേക്കുമായി നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. പ്രാദേശിക സാഹചര്യം പരിഗണിച്ച് യുഎഇ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തിയേക്കും. ADVERTISEMENT Go AD-FREE

∙ സ്പൈസ്ജെറ്റ്: ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് മാർച്ച് നാലിന് സർവീസ് നടത്തും. പുലർച്ചെയോടെ ഇന്ത്യയിൽ എത്തുന്ന തരത്തിൽ 4 സർവീസുകൾ ഇന്നലെ ഷെഡ്യൂൾ ചെയ്തിരുന്നു.
JUST IN


  • 26 SECONDS AGO   ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് നാളെ 58 വിമാന സർവീസുകൾ; 3 വലിയ വിമാനം അയച്ച് എയർ ഇന്ത്യ Latest News
      

         
    •   
         
    •   
        
       

  • 11 MINUTES AGO   അടിസ്ഥാന സൗകര്യം ഒരുക്കാതെ ആശുപത്രി ഉദ്ഘാടനം; തർക്കം, കയ്യാങ്കളി: യുഡിഎഫ് പ്രവർത്തകർക്ക് പരുക്ക് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 44 MINUTES AGO   ഗൗരവ് ഗൊഗോയി ജോർഹാട്ടിൽ; അസമിൽ 42 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Indian Airlines Boost Gulf Connectivity with 58 Services on March 4: Indian airlines to operate 58 services to the Gulf on March 4, including IndiGo and Air India. Details on stranded individual repatriation and flight schedule updates.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164148