ഹോർമുസ് അടച്ച ഇറാന്റെ തീരുമാനവും യുദ്ധം അറുതിയില്ലാതെ നീളുന്നതും ഏറ്റവും തിരിച്ചടിയാവുക ഇന്ത്യയ്ക്കും ചൈനയ്ക്കും. പാക്കിസ്ഥാന്റെയും ബംഗ്ലദേശിന്റെയും സമ്പദ്‍വ്യവസ്ഥ താറുമാറാകാനും സാധ്യതയേറെ. കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാന് കനത്ത അടിയുമാണിത്.
∙ എണ്ണവില വൈകാതെ 100 ഡോളറിന് മുകളിലേക്ക് കുതിച്ചേക്കാം. ഉപഭോഗത്തിനുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
∙ ചൈനയിലേക്ക് ഹോർമുസ് വഴി എത്തിയിരുന്നത് പ്രതിദിനം ശരാശരി 54 ലക്ഷം ബാരൽ എണ്ണ.
∙ ഇന്ത്യയിലേക്ക് 17 ലക്ഷം ബാരൽ.
∙ ജപ്പാൻ : 16 ലക്ഷം
∙ യൂറോപ്പ് : 5 ലക്ഷം
∙ അമേരിക്ക : 6 ലക്ഷം ADVERTISEMENT Go AD-FREE
ലോകവിപണിയിലേക്ക് 31 ശതമാനം എണ്ണയും 20% എൽഎൻജിയും ഒഴുകുന്ന പാതയാണ് ഇറാൻ അടച്ചത്. യുദ്ധത്തെ തുടർന്ന് ഖത്തർ എൽഎൻജി ഉൽപാദനം നിർത്തിയത് മറ്റൊരു ആഘാതമായി. തായ്‍ലൻഡ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇറാന്റെ നടപടിമൂലം വെട്ടിലായി.
ALSO READ
- Live - Market Scan വീറോടെ ഇറാൻ; തകർന്ന് ഓഹരി, പുത്തൻ ‘ഓഫറുമായി’ ട്രംപ്, തീയായി എണ്ണ, കൂപ്പുകുത്തി സ്വർണം, കേരളത്തിലും ഇടിഞ്ഞു Stock Market
∙ പാക്കിസ്ഥാന്റെ എൽഎൻജി ഇറക്കുമതി 99 ശതമാനവും ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നായിരുന്നു.
∙ ബംഗ്ലദേശ് ഈ രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നത്: 72%
∙ ഇന്ത്യ വാങ്ങുന്നത് : 53%
∙ ചൈനയായിരുന്നു ഇറാന്റെ 80% ക്രൂഡ് ഓയിലും വാങ്ങിവന്നത്. യുദ്ധംമൂലം ഇതു ഏതാണ്ട് നിലച്ചത് ചൈനയ്ക്കും ഇറാനും തിരിച്ചടിയായി. (ഹോര്‍മുസ് കടലിടുക്ക് Image : Shutterstock AI)
∙ ചൈനയുടെ എൽഎൻജി ഇറക്കുമതി 30 ശതമാനം ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ചൈനയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 40% വരുന്നത് ഹോർമുസ് വഴിയുമായിരുന്നു. ADVERTISEMENT Go AD-FREE
∙ ജപ്പാന്റെ എണ്ണ ഇറക്കുമതി 75% ഗൾഫിൽ നിന്ന്, കൊറിയയുടേത് 70 ശതമാനവും. ഫലത്തിൽ ഹോർമുസ് അടച്ചതും വിലക്കയറ്റവും ഈ രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം കൂടാനിടയാക്കും. ജിഡിപി വളർച്ചയെയും സാരമായി ബാധിക്കും.
ALSO READ
- Gold Price - Live സ്വർണവില വീഴുന്നു; കേരളത്തിൽ ഇന്ന് കനത്ത ഇടിവ്, ‘ട്രെൻഡ്’ തുണച്ചാൽ ഇനി ഇടിവിന്റെ കാലം, നിക്ഷേപിച്ചവർക്ക് നിരാശ Commodity
- യുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; 10 കോടി ബാരൽ കൈയിലുണ്ടെന്ന് കേന്ദ്രം, ഹോർമുസ് പോയാൽ ഗുഡ്ഹോപ് മുനമ്പ് Economy
- ഇറാൻ വഴി അടഞ്ഞു, ഈന്തപ്പഴ വിപണിയിൽ പ്രതിസന്ധി, റമസാൻ മാസത്തിൽ വില കൂടിയേക്കും Business News
- ഗൾഫ് സംഘർഷം: പ്രവാസി പണമൊഴുക്ക് കൂടും, പിന്നെ ഇടിയും; മലബാറിന്‍റെ പെരുന്നാൾ വിപണിയെ ബാധിക്കുമെന്ന് ആശങ്ക Economy
- ചിറകുതാഴ്ത്തി വിമാനം; പഴവും പച്ചക്കറിയും കെട്ടിക്കിടക്കുന്നു, 30000 കിലോ തിരിച്ചുവിളിച്ചു, ലക്ഷങ്ങളുടെ നഷ്ടം Business News
- ‘60 സെക്കൻഡിൽ’ ഖമനയിയെ ‘ചരിത്രമാക്കി’ മൊസാദ്, ഇറാന്റെ തിരിച്ചടിയിൽ കുതിച്ച് സ്വർണവും എണ്ണയും, ഇന്ത്യയ്ക്ക് ഇന്ന് ‘അവധി’ ആശ്വാസം Stock Market
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates ADVERTISEMENT GO AD-FREE English Summary:
How badly will Hormuz closure hit India, China, Pakistan, and Bangladesh oil supplies? Which Asian nations will be hit hardest by the Hormuz Strait blockade? |