ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസ്, അമേരിക്കയും ഇസ്രയേലും ലക്ഷ്യമിട്ടതായി ഇറാൻ ആരോപിച്ചിരുന്നു. എന്നാലിപ്പോൾ ഇസ്രയേലിലെ ആണവകേന്ദ്രം ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ തകർന്നെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം
∙ അന്വേഷണം
BREAKING: Israel’s Nuclear reactor power plant has been DESTROYED by multipleIranian ballistic missiles, leaking radioactive material എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വൻ സ്ഫോടനവും കനത്ത പുക ഉയരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പോസ്റ്റ് കാണാം
ഇറാൻ–ഇസ്രയേൽ യുദ്ധത്തിൽ ഇസ്രയേലിന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി നിലവിൽ റിപ്പോർട്ടുകളൊന്നുംതന്നെ പുറത്തുവന്നിട്ടില്ല. റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ സമാന ദൃശ്യങ്ങളടങ്ങിയ റിപ്പോർട്ടുകൾ ലഭിച്ചു. ADVERTISEMENT Go AD-FREE
ബിബിസിയുടെ റിപ്പോർട്ടിൽ റഷ്യൻ അതിർത്തിക്ക് സമീപമുള്ള ഖാർകീവ് മേഖലയിലെ യുക്രൈൻ സൈനിക ആയുധ ഡിപ്പോയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചെന്നും 20,000 പേരെ ഒഴിപ്പിച്ചെന്നും വ്യക്തമാക്കുന്നുണ്ട്. 2017 മാർച്ചിലെ വാർത്തയാണിത്. റഷ്യൻ വിഘടനവാദികളാണ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ തീപിടുത്തത്തിന് കാരണക്കാരെന്ന് യുക്രെയ്‌നിയൻ ഉദ്യോഗസ്ഥർ ആരോപിച്ചതായും റിപ്പോർട്ടിലുണ്ട്. ഇതിൽ നിന്ന് ദൃശ്യങ്ങൾ ഇസ്രയേലിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.
∙ വാസ്തവം ADVERTISEMENT Go AD-FREE
ഈ പ്രചാരണം വ്യാജമാണ്. യുക്രെയ്‌നിലെ ആയുധ ഡിപ്പോയിൽ 2017 മാർച്ചിൽ ഉണ്ടായ സ്ഫോടനത്തിന്റെ ദ്യശ്യങ്ങളാണ് ഇസ്രയേലിൽ ആണവകേന്ദ്രം തകർന്നെന്ന വാദത്തോടെ പ്രചരിക്കുന്നത്. English Summary:
The claim that Israel\“s nuclear power plant has been destroyed by Iranian ballistic missiles is false. Investigations reveal the viral video circulating online actually depicts a 2017 fire at a Ukrainian military depot near the Russian border. |
|