search

വീണ്ടും ചികിത്സപ്പിഴവ് വിവാദം: തുണിയും പഞ്ഞിയും വയറിനുള്ളിൽ തുന്നിക്കെട്ടി; പരാതിയുമായി സ്ത്രീ

LHC0088 2 hour(s) ago views 693
  



കഴക്കൂട്ടം ∙ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടയിൽ തുണിയും പഞ്ഞിയും വയറ്റിൽവച്ചു തുന്നിക്കെട്ടിയെന്നു പരാതി. 3 മാസം താൻ ശാരീരികവും മാനസികവുമായി വേദന അനുഭവിച്ചെന്നു കാട്ടി മേനംകുളം കൃഷ്ണേന്ദുവിൽ ഷീബ പ്രമോദ് (47) ആണ് കഴക്കൂട്ടം പൊലീസിനും മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയത്.

പരാതിയിൽ പറയുന്നത്: വയറു വേദനയെ തുടർന്ന് കഴിഞ്ഞ ഡിസംബർ 3ന് ആണ് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ എത്തിയത്. സ്കാനിങ്ങിൽ അപ്പെൻഡിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. ഡിസംബർ 12ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. പിന്നീട് വയറിൽ വേദന ഉണ്ടാവുകയും തുന്നിച്ചേർത്ത സ്ഥലത്ത് മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെയും ഇരുന്നു. തുടർന്ന് ഇതേ ആശുപത്രിയിൽ എത്തിയപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അവധിയിലായിരുന്നു. മറ്റൊരു ഡോക്ടർ പരിശോധിച്ച ശേഷം ‘കുഴപ്പമില്ല, ഏതാനും ദിവസം കൂടി കഴിയുമ്പോൾ‍ മുറിവ് ഉണങ്ങും’ എന്നു പറഞ്ഞു.  

തുടർന്ന് ഷീബ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ നടത്തിയ പരിശോധനയിൽ മുറിവിന്റെ ഒരു വശത്തു കൂടി നൂൽ പുറത്തു വന്നു. വിശദമായ പരിശോധനയിൽ വയറ്റിനുള്ളിൽ തുണിയും പഞ്ഞിയുടെ ഭാഗങ്ങളും ഉണ്ടെന്നു കണ്ടെത്തി. അതോടെ വീണ്ടും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി ഫെബ്രുവരി 4നു വീണ്ടും ശസ്ത്രക്രിയ നടത്തി തുണിയുടെയും പഞ്ഞിയുടെയും ഭാഗങ്ങൾ പുറത്തെടുത്തു. ആദ്യ ശസ്ത്രക്രിയയ്ക്ക് 1.20 ലക്ഷം രൂപ ചെലവായി. മെഡിക്കൽ ക്ലെയിം ഉള്ളതിനാൽ 70,000 രൂപ അടച്ചു. പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ നടത്തിയതിനു 18,000 രൂപയിലധികം ചെലവായി–’ ഷീബ പറയുന്നു.

പരാതിയിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടെ പരാതി വ്യാജമാണെന്നും മറ്റേതോ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ ആകാം തുണിയും മറ്റും വയറ്റിനുള്ളിൽ ആയതെന്നുമാണ് സിഎസ്ഐ ആശുപത്രി അധികൃതരുടെ വാദം. ADVERTISEMENT Go AD-FREE
JUST IN


  • 34 SECONDS AGO   വീണ്ടും ചികിത്സപ്പിഴവ് വിവാദം: തുണിയും പഞ്ഞിയും വയറിനുള്ളിൽ തുന്നിക്കെട്ടി; പരാതിയുമായി സ്ത്രീ Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   പ്രധാനമന്ത്രി 11 ന് കൊച്ചിയിൽ; പുതിയ ട്രെയിനും വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്യും Ernakulam
      

         
    •   
         
    •   
        
       

  • 29 MINUTES AGO   പാചകവാതക വില കൂട്ടി; ഇന്നു മുതൽ ഒരു സിലിണ്ടറിന് 913 രൂപ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Housewife Complains Against Private Hospital: A complaint has been filed alleging that cloth and cotton were left stitched inside the stomach during a surgery at a private hospital. Sheeba Pramod (47) from Krishnendu, Menamkulam, has lodged a complaint with Kazhakootam Police and the Chief Minister. The complaint is against CSI Mission Hospital, Kazhakootam.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166803