search

പ്രധാനമന്ത്രി 11 ന് കൊച്ചിയിൽ; പുതിയ ട്രെയിനും വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്യും

Chikheang 2 hour(s) ago views 447
  



തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് പങ്കെടുക്കുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും പരിപാടികളിൽ വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം നടക്കും. കൊച്ചിയിലും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി എത്തുന്നത്.

കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പാലക്കാട്–പൊള്ളാച്ചി മെമു ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊർണൂർ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം, ഷൊർണൂർ–നിലമ്പൂർ പാത വൈദ്യുതീകരണത്തിന്റെ സമർപ്പണം എന്നിവയും ഉണ്ടാകും. ദേശീയപാത അതോറിറ്റി, ബിപിസിഎൽ എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ തിരുനെൽവേലി– മംഗളൂരു ജംക്‌ഷൻ, രാമേശ്വരം– മംഗളൂരു ജംക്‌ഷൻ എക്സ്പ്രസ്, കോയമ്പത്തൂർ– ധൻബാദ് അമൃത് ഭാരത്, മയിലാടുംതുറ – കാരൈക്കുടി എക്സ്പ്രസ്, നാഗർകോവിൽ– ചർലപ്പാള്ളി അമൃത്‌ ഭാരത് എന്നീ 5 ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തിരുനെൽവേലി– മംഗളൂരു ജംക്‌ഷൻ, രാമേശ്വരം– മംഗളൂരു ജംക്‌ഷൻ ട്രെയിനുകൾ മധുര, പൊള്ളാച്ചി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ വഴിയാണു സർവീസ് നടത്തുക.

പാലക്കാട്– പൊള്ളാച്ചി പാത ബ്രോഡ്ഗേജാക്കി 11 വർഷം കഴിഞ്ഞാണു മലബാറിൽ നിന്നു പഴനി, മധുര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു നേരിട്ട് ട്രെയിൻ സർവീസ് ലഭിക്കുന്നത്. 2 ട്രെയിനുകളും പ്രതിവാര സർവീസുകളാണ്. ആഴ്ചയിൽ 3 ദിവസമുള്ള ചെന്നൈ സെൻട്രൽ– ബോഡിനായ്ക്കന്നൂർ എക്സ്പ്രസ് 6 ദിവസമുള്ള സർവീസാക്കും. ADVERTISEMENT Go AD-FREE English Summary:
Prime Minister Narendra Modi will inaugurate various railway projects and new train services in Kerala and Tamil Nadu on the 11th of this month. These include flagging off the Palakkad-Pollachi MEMU train and dedications for Amrit Bharat stations and railway electrification.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168942