search

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം വ്യാപിപ്പിക്കാൻ യുഎൻഎ; മന്ത്രി റിയാസിന് കൂക്കിവിളി

LHC0088 1 hour(s) ago views 225
  



തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/കണ്ണൂർ ∙ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം കൂടുതൽ ആശുപത്രികളിലേക്കു വ്യാപിപ്പിക്കുമെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ). കൊച്ചിയിൽ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നടത്തുന്ന സമരം ജില്ലയിലെ 5 സ്വകാര്യ ആശുപത്രികളിൽ തുടരുകയാണ്. അതേസമയം, ഐസിയു, വെന്റിലേറ്റർ, അത്യാഹിത വിഭാഗം തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ ഡ്യൂട്ടിക്ക് ഹാജരായി.
What you should read next

  • സീറ്റിനെച്ചൊല്ലി തർക്കം: എൻസിപി യോഗത്തിൽനിന്ന് എ.കെ.ശശീന്ദ്രൻ ഇറങ്ങിപ്പോയി Latest News
      

         
    •   
         
    •   
        
       


തിരുവനന്തപുരം ജില്ലയിൽ യുഎൻഐ യൂണിറ്റുള്ള ആശുപത്രികളിലെ മാനേജ്‌മെന്റുകൾ മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ വിവിധ മാനേജ്‌മെന്റുകൾ അംഗീകരിച്ചതിനെ തുടർന്ന് സമരം ഒഴിവാക്കി. അടിസ്ഥാനശമ്പളം 40,000 രൂപയാക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സംഘടനയും മാനേജ്‌മെന്റുകളും തമ്മിൽ ധാരണയിൽ എത്തിയതായി നേതാക്കൾ അറിയിച്ചു. ജില്ലയിലെ കൂടുതൽ ആശുപത്രികളിൽ വരും ദിവസങ്ങളിൽ സംഘടനയുടെ യൂണിറ്റ് ആരംഭിച്ച് മാനേജ്‌മെന്റുകളുമായി ചർച്ച നടത്തുമെന്നും ഇവർ വ്യക്തമാക്കി.

കോഴിക്കോട്ട് വേതന വർധനയുമായി ബന്ധപ്പെട്ട സമരത്തിനു പിന്തുണ നൽകിയെന്നു കാട്ടി രണ്ട് നഴ്സുമാരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ടതിൽ വൻ പ്രതിഷേധമുണ്ടായി. തുടർന്ന് നഴ്സുമാർ എരഞ്ഞിപ്പാലം - മാവൂർ റോഡ് ഉപരോധിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് യുണൈറ്റഡ് നഴ്‌സ്‌ അസോസിയേഷൻ (യുഎൻഎ) വ്യക്തമാക്കി. രാവിലെ 10 മണിയോടെ നഴ്സുമാരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണം എന്ന ആവശ്യവുമായി കോഴിക്കോട് കലക്ടറേറ്റ് ഉൾപ്പെടുന്ന സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ സമരത്തിൽ അണിചേരാൻ ജില്ലയിലെ അറുന്നൂറിലേറെ നഴ്സുമാരാണ് എത്തിയത്. അടിസ്ഥാന ശമ്പള വർധന അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവർ പ്രഖ്യാപിച്ചു.
What you should read next

  • ‘വിഷമമുണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു’: സൈബർ ആക്രമണത്തിൽ മമ്മൂട്ടിയോട് മാപ്പു ചോദിച്ച് മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       


രാവിലെ മലാപ്പറമ്പ് – മാനാഞ്ചിറ റോഡ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് റോഡ് ഷോ നടത്തിയ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നഴ്സുമാർ കൂവിവിളിച്ചു. മലാപ്പറമ്പ് - മാനാഞ്ചിറ റോഡ് ഉദ്ഘാടനത്തിനു ശേഷം നടത്തിയ റോഡ് ഷോയ്ക്കിടെയാണ് സിവിൽ സ്റ്റേഷനു മുന്നിൽ സമരം ചെയ്യുന്ന നഴ്‌സുമാരിൽ ചിലർ മന്ത്രിയെ കൂക്കി വിളിച്ചത്. എംഎൽഎ തോട്ടത്തിൽ രവീന്ദ്രനും മേയർ ഒ.സദാശിവനും റോഡ് ഷോയിൽ ഉണ്ടായിരുന്നു. സിവിൽ സ്റ്റേഷനു മുന്നിലൂടെ റോഡ് ഷോ കടന്നുപോകുമ്പോൾ മന്ത്രി സമരക്കാരെ അഭിവാദ്യം ചെയ്‌ത് കൈവീശി കാണിച്ചു. ഈ സമയത്താണ് സമരപ്പന്തലിൽ നിന്നും കൂക്കിവിളിയുണ്ടായത്. എന്നാൽ മന്ത്രി ഇക്കാര്യം ഗൗനിക്കാതെ റോഡ് ഷോ തുടർന്നു. ADVERTISEMENT Go AD-FREE

മിനിമം വേതനം 40,000 ആക്കണമെന്ന ധാരണപത്രത്തിൽ ഒപ്പുവയ്ക്കാ‌ൻ തയാറാകാത്ത സ്വകാര്യ ആശുപത്രികൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് നഴ്‌സിങ് സംഘടനകളുടെ തീരുമാനം. നഴ്സുമാരുടെ സമരത്തിൽ മലബാർ മേഖലയിൽ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളുടേയും പ്രവർത്തനം മന്ദഗതിയിലായി. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ പുതിയ കേസുകൾ എടുക്കാത്തതിനാൽ മെഡിക്കൽ കോളജ്, ബീച്ച് സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു.

ആശുപത്രി മാനേജ്മെന്റുകൾ ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ കണ്ണൂരിലെ മുഴുവൻ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് യുഎൻഎ ജില്ലാ ഭാരവാഹികൾ വ്യക്തമാക്കി. ഷിഫ്റ്റ് സമയം കഴിഞ്ഞും ജോലിയിൽ തുടരാൻ ചില ആശുപത്രി മാനേജ്മെന്റുകൾ നിർബന്ധിക്കുന്നതായി നഴ്സുമാർ പറയുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന നഴ്സുമാരോട് ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെടുന്നുണ്ടെന്നും നഴ്സുമാർ പറയുന്നു ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചു. ADVERTISEMENT Go AD-FREE

മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെയും സ്വകാര്യ ആശുപത്രികളിലെ നഴ്‌സ്മാരുടെയും സമരത്തെ തുടർന്ന് ആരോഗ്യ ചികിത്സാ രംഗത്തുണ്ടാകുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്ന ആവശ്യമുന്നയിച്ച് എം.കെ രാഘവൻ എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകി. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടു.
JUST IN


  • 2 MINUTES AGO   ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടി; അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം വ്യാപിപ്പിക്കാൻ യുഎൻഎ; മന്ത്രി റിയാസിന് കൂക്കുവിളി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 11 MINUTES AGO   ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; വിജയ്ക്ക് വീണ്ടും സിബിഐ നോട്ടിസ് - പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Nurses\“ strike: The United Nurses Association (UNA) has stated that the ongoing strike by nurses in private hospitals, demanding salary revisions and other benefits, will be expanded to more hospitals. The United Nurses Association (UNA) is continuing its strike in 5 private hospitals in the district, demanding salary revisions and other benefits in Kochi.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166978