search

ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടി; അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന

Chikheang 1 hour(s) ago views 248
  



തിരുവനന്തപുരം∙ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫിസർമാർക്ക് പുതിയ ജോലി സമയം നടപ്പാക്കി സർക്കാർ. സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ 8 മുതൽ 3 വരെയാക്കും. ഡപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തു. രാവിലെ 8 മുതൽ 2 വരെയാണ് ഒ.പി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്. അതേസമയം ഏകപക്ഷീയമായി ഒപി സമയം വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
What you should read next

  • സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു; കരട് വിജ്ഞാപനം ഇറങ്ങി Latest News
      

         
    •   
         
    •   
        
       


ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ നിയമനം നടത്തുന്നതിനു പകരം, നിലവിലുള്ള ഡോക്ടർമാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ അറിയിച്ചു. നിലവിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത ശാരീരിക-മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും.

ഡോക്ടർ-രോഗി അനുപാതം\“ സർക്കാർ അടിയന്തരമായി നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഉത്തരവ് അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സംഘടന അറിയിച്ചു.
JUST IN


  • 1 MINUTE AGO   ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടി; അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം വ്യാപിപ്പിക്കാൻ യുഎൻഎ; മന്ത്രി റിയാസിന് കൂക്കുവിളി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 9 MINUTES AGO   ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; വിജയ്ക്ക് വീണ്ടും സിബിഐ നോട്ടിസ് - പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Medical Officer\“s duty time extended: The Kerala Health Department has extended OP duty hours by one hour, affecting medical officers. Doctors\“ Association vows to protest against the unilateral decision without addressing doctor shortages.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169099