തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ മന്ത്രിക്കെതിരെ വന്നു പതിച്ച ആരോപണത്തിൽ മുന്നണിയുടെയും മുഖം നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ എൽഡിഎഫ്. 2013 ൽ കെ.ബി. ഗണേഷ്കുമാർ യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരിക്കെ ആദ്യ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ ഗണേഷിന്റെ രാജിക്കും കേസിനുമായി സമ്മർദം ചെലുത്തിയ എൽഡിഎഫ് ഇപ്പോൾ അതേ കെണിയിൽ തന്നെ പെട്ടു. പിണറായി ഭരണത്തിൽ കേരളം സ്ത്രീ സുരക്ഷയിൽ മുൻപിലെന്നു കാണിക്കാൻ അതിജീവിതയെ ഉപയോഗിച്ചുള്ള പ്രചാരണ വിഡിയോ ചിത്രീകരിച്ച സർക്കാരിനു നേർക്കാണ്, മന്ത്രിയുടെ ഭാര്യയ്ക്കു പോലും രക്ഷയില്ലെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നത്.
What you should read next
ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി Latest News
മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വ്യക്തിജീവിതം യുഡിഎഫിനും എൽഡിഎഫിനും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫിൽ അംഗമായിരിക്കെയാണ് ആദ്യ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2013ൽ ഗണേഷിന്റെ മന്ത്രിസ്ഥാനം നഷ്ടമായത്. ‘ഗണേഷ്കുമാറിന്റെ ഭാര്യ നൽകിയ പരാതി മുഖ്യമന്ത്രി വായിച്ചശേഷം ആ പരാതിക്ക് എന്തു സംഭവിച്ചുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് എപ്പോഴും പറയുന്ന ഉമ്മൻചാണ്ടിയും യുഡിഎഫും ഇക്കാര്യത്തിൽ എന്തുകൊണ്ടു നിയമത്തെ വഴിക്കുവിടാൻ അനുവദിച്ചില്ല’– അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ ഈ ചോദ്യവും ഗണേഷ്കുമാറിന്റെ രാജിക്ക് ആക്കം കൂട്ടിയിരുന്നു.
രണ്ടാം പിണറായി സർക്കാരിൽ ചെറു ഘടകകക്ഷികൾക്കു ടേം അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചപ്പോൾ ആന്റണി രാജുവിനു മുൻപേ ലഭിക്കേണ്ടിയിരുന്നതു ഗണേഷിനായിരുന്നു. എന്നാൽ, ഗണേഷിന്റെ കുടുംബത്തിലെ ചില പ്രശ്നങ്ങൾ കുടുംബാംഗങ്ങൾ തന്നെ ശ്രദ്ധയിൽപെടുത്തി. സർക്കാരിന്റെ തുടക്കത്തിൽ തന്നെ കല്ലുകടി വേണ്ടെന്നു കരുതി ഗണേഷിനു രണ്ടാം ഘട്ടത്തിലാണ് അവസരം നൽകിയത്. ഗണേഷിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഏതു നിമിഷവും ആരോപണമുയരാവുന്ന സാഹചര്യം ഈ ഘട്ടത്തിലും സിപിഎമ്മിലെ തന്നെ ചില നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കൊടുത്ത വാക്ക് മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. എന്നാൽ, തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഇങ്ങനെയൊരു തിരിച്ചടി സിപിഎം പ്രതീക്ഷിച്ചില്ല.
What you should read next
‘ഗണേഷിനെ അറസ്റ്റ് ചെയ്യാൻ എപ്പോഴാണ് പൊലീസിനെ അയയ്ക്കുന്നത്? കിട്ടുന്നത് ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചതിനു കൂലി’ Latest News
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ലൈംഗികാരോപണ പരാതികളിൽ സർക്കാർ കാണിച്ച സമീപനം മന്ത്രിസഭാംഗമായ ഗണേഷിന്റെ കാര്യത്തിലുണ്ടാകുമോ എന്ന ചോദ്യം ചില കോണുകളിൽനിന്നുണ്ട്. തനിക്കുണ്ടായ ദുരനുഭവം മുഖ്യമന്ത്രിയുടെ മകൾ കൂടി അറിഞ്ഞിരുന്നുവെന്നു മന്ത്രിയുടെ ഭാര്യ തന്നെ വെളിപ്പെടുത്തിയതും ഇതിനകം ചർച്ചയായിട്ടുണ്ട്.
പരാതിക്കാരിയുടെ അവസ്ഥ നേരിൽ കണ്ടിട്ടും പൊലീസ് അവർക്കു നീതി ലഭ്യമാക്കിയില്ലെന്ന ആക്ഷേപം ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്നു. ഗണേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടു മുഖം രക്ഷിക്കാൻ മുഖ്യമന്ത്രി തുനിയുമെന്നു സൂചനകളില്ല. അങ്ങനെ വന്നാൽ ഗണേഷ് എൽഡിഎഫ് സ്ഥാനാർഥിയായി പത്തനാപുരത്തു മത്സരിക്കുന്നതും തടയേണ്ടിവരും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പരസ്യ പ്രതിഷേധത്തിനു യുഡിഎഫ് ഒരുങ്ങുന്നതായാണു വിവരം.
JUST IN
12 MINUTES AGO മൂന്നാർ മലകൾക്ക് നീലപ്പൊട്ട്; ഇത് ജക്രാന്ത വസന്തകാലം: മനംകവരുന്ന കാഴ്ച Idukki
18 MINUTES AGO തുടക്കം മുതൽ ‘തലവേദനയായി’ ഗണേഷിന്റെ വ്യക്തിജീവിതം; രാജി ആവശ്യപ്പെട്ട് മുഖം രക്ഷിക്കുമോ?, കടുപ്പിച്ച് പ്രതിപക്ഷം Latest News
23 MINUTES AGO ‘ഞങ്ങൾ സ്ത്രീസുരക്ഷയ്ക്കൊപ്പം; സംഭവത്തിൽ നാളെ മറുപടി: ഗണേഷ്‌കുമാർ വിവാദത്തിൽ ബിനോയ് വിശ്വം Thiruvananthapuram
VIEW MORE
English Summary:
Ganesh Controversy: CPM faces an unexpected trap as allegations against Minister K.B. Ganesh Kumar resurface during Kerala\“s assembly elections, mirroring a past UDF controversy. Explore the political fallout and campaign implicatio