search

‘വട്ട് മൂത്താൽ ആർക്കും വിളിക്കാമല്ലോ...’, രാവിലെ പരിഹാസം; ‘കടുംവെട്ടു’മായി മുഖ്യമന്ത്രി, ഗതികെട്ട് ഭാര്യയെ വിളിച്ച് ഗണേഷ്

LHC0088 1 hour(s) ago views 308
  



തിരുവനന്തപുരം ∙ വാളകത്തെ കീഴൂട്ട് വീട്ടിൽ ഉണ്ടായെന്നു ആരോപിക്കപ്പെട്ട സംഭവങ്ങളുടെ പേരിൽ ഭാര്യയോടു മാപ്പു പറയാൻ മന്ത്രി ഗണേഷ് കുമാർ തീരുമാനമെടുത്തത് കളി കാര്യമാകുന്നു എന്ന തിരിച്ചറിവിൽ. വട്ട് മൂത്താൽ ആർക്കും 112ൽ വിളിച്ചു പറയാമല്ലോ എന്നു പറഞ്ഞു പകൽ ഭാര്യയെ പരിഹസിച്ച മന്ത്രി രാത്രിയോടെ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തിയത് മന്ത്രിസ്ഥാനം തെറിക്കുമെന്ന തിരിച്ചറവിൽ ഗത്യന്തരമില്ലാതെ. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മന്ത്രിക്കെതിരെ ഇത്തരത്തിൽ സ്ത്രീവിഷയത്തിൽ ആരോപണം ഉയരുന്നത് തിരിച്ചടിയാകുമെന്ന് സിപിഎമ്മും എൽഡിഎഫും വിലയിരുത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത നിലപാടിലേക്കു നീങ്ങുകയായിരുന്നു. മന്ത്രിയെ തുടരാൻ അനുവദിക്കരുതെന്നും ഇന്നലെ മന്ത്രി നടത്തിയ പ്രതികരണം ശരിയായില്ലെന്നുമുള്ള നിലപാടാണ് സിപിഐയും സ്വീകരിച്ചത്.
What you should read next

  • എല്ലാം ‘കോംപ്രമൈസാക്കി’; ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തി ഗണേഷ്, പരാതി നൽകാനില്ലെന്ന് ബിന്ദു Latest News
      

         
    •   
         
    •   
        
       


ഉണ്ടായത് കുടുംബപ്രശ്‌നമാണെന്ന ഗണേഷ് കുമാറിന്റെ നിലപാട് മുഖവിലയ്ക്ക് എടുത്തെങ്കിലും ഇന്നലെ തന്നെ പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. അല്ലാത്ത പക്ഷം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ്‌കുമാർ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലേക്കു പാർട്ടിയും മുഖ്യമന്ത്രിയും നീങ്ങി. ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചതോടെയാണ് രാജി ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാത്രി വൈകി ഭാര്യയുമായി ഫോണിൽ സംസാരിച്ച് എല്ലാം പറഞ്ഞു കോംപ്രമൈസ് ആക്കിയത്. 2013ൽ ഗണേഷ് കുമാർ യുഡിഎഫിൽ മന്ത്രിയായിരിക്കെ ആദ്യഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ ഗണേഷിന്റെ രാജിക്കു വേണ്ടി മുറവിളി കൂട്ടിയത് സിപിഎമ്മും എൽഡിഎഫും ആയിരുന്നു. സമാനമായ ആരോപണം എൽഡിഎഫ് ഭരണകാലത്ത് ആവർത്തിക്കപ്പെടുമ്പോൾ നിലപാട് മാറ്റുന്നത് വലിയ തിരിച്ചടികൾക്കു കാരണമാകുമെന്ന വിലയിരുത്തലാണ് തീരുമാനം കടുപ്പിക്കാൻ മുഖ്യമന്ത്രിയെയും പാർട്ടിയെയും പ്രേരിപ്പിച്ചത്.

പൊലീസിൽനിന്നു പരാതിക്കാരിക്കു നീതി ലഭിച്ചില്ലെന്ന ആരോപണവും മുഖ്യമന്ത്രിയുടെ മകളെ കാര്യങ്ങൾ വിളിച്ചറിയിച്ചിരുന്നുവെന്നു ഗണേഷ്‌കുമാറിന്റെ ഭാര്യ പറഞ്ഞതും പാർട്ടിയെ സമ്മർദത്തിലാക്കിയിരുന്നു. മന്ത്രിയുടെ ഭാര്യയ്ക്കു പോലും രക്ഷയില്ലെന്ന തരത്തിൽ പ്രതിപക്ഷം വിഷയം ആയുധമാക്കുകയും സ്ത്രീപീഡനവിഷയത്തിൽ സിപിഎം ഏറെ വിമർശിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പൊലീസിനെതിരെ രംഗത്തെത്തുകയും ചെയ്തതോടെ ഗണേഷിനെ കൈവിടാനുള്ള തീരുമാനത്തിലേക്ക് പാർട്ടി എത്തുകയായിരുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോൾ സ്വന്തം പാളയത്തിൽനിന്നു തന്നെ പ്രതിപക്ഷത്തിന് ആയുധം ലഭിക്കുന്ന സ്ഥിതി അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് മുതിർന്ന നേതാക്കൾ സ്വീകരിച്ചത്.  

ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിലേക്ക് എത്തും മുൻപ് വിഷയം പരിഹരിക്കണമെന്ന് ഗണേഷിനു നിർദേശം നൽകിയത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിയിലേക്കു പോകേണ്ടിവരുമെന്ന അവസ്ഥ ഒഴിവാക്കാൻ മന്ത്രി രാത്രി തന്നെ സമവായനീക്കത്തിനായി ഭാര്യയെ ബന്ധപ്പെടുകയായിരുന്നു.
JUST IN


  • 42 SECONDS AGO   ‘വട്ട് മൂത്താൽ ആർക്കും വിളിക്കാമല്ലോ...’, രാവിലെ പരിഹാസം; ‘കടുംവെട്ടു’മായി മുഖ്യമന്ത്രി, ഗതികെട്ട് ഭാര്യയെ വിളിച്ച് ഗണേഷ് Latest News
      

         
    •   
         
    •   
        
       

  • 56 MINUTES AGO   LIVE –GOLD PRICE സ്വർണവില വീണ്ടും മേലോട്ട്; വഴിയൊരുക്കി പശ്ചിമേഷ്യൻ ‘സമാധാന’ പ്രതീക്ഷ, കേരളത്തിൽ വൻ വർധന, ഇനി മുന്നിൽ വിലക്കുതിപ്പ് മാത്രം? Commodity
      

         
    •   
         
    •   
        
       

  • 58 MINUTES AGO   ദമ്പതികളുടെ മരണം: മൃതദേഹങ്ങളുടെ കഴുത്തിനും ശരീരത്തിലും മുറിപ്പാടുകൾ, ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് Kottayam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ganesh Kumar\“s Nighttime Call Amidst Political Storm: Minister Ganesh Kumar faces political pressure amidst a domestic controversy, with the Chief Minister taking a tough stance ahead of elections. The minister\“s wife received a nighttime apology after daytime mockery.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167031