search

സ്പീക്കർ നിഷ്പക്ഷത പാലിച്ചില്ല: ഓം ബിർലയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ച് കോൺഗ്രസ്

LHC0088 1 hour(s) ago views 704
  



ന്യൂഡൽഹി∙ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. സഭയിലെ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റാനാവശ്യമായ നിഷ്പക്ഷ മനോഭാവം നിലനിർത്തുകയെന്നത് സ്പീക്കർ അവസാനിപ്പിച്ചുവെന്നും പ്രമേയം അവതരിപ്പിച്ച് കോൺഗ്രസിന്റെ മുഹമ്മദ് ജാവേദ് അറിയിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ 118 എംപിമാർ ഒപ്പിട്ട പ്രമേയം കോൺഗ്രസ് കൊണ്ടുവന്നിരുന്നു. ഇപ്പോൾ രണ്ടാം ഘട്ടം സഭ സമ്മേളിച്ചപ്പോഴാണ് പ്രമേയം അവതരിപ്പിക്കുന്നത്.  
What you should read next

  • രാഹുൽ ഗാന്ധിയുടെ സന്ദർശനം: ചൂടേറി കോൺഗ്രസ് സീറ്റ് ചർച്ച Idukki
      

         
    •   
         
    •   
        
       


സ്പീക്കറെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനാൽ ചെയർപഴ്സൻ പാനലിലെ അംഗം ജഗദംബിക പാലായിരിക്കും സഭ നിയന്ത്രിക്കുകയെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. എന്നാൽ ഡപ്യൂട്ടി സ്പീക്കർ വേണം സഭ നിയന്ത്രിക്കാനെന്ന ക്രമപ്രശ്നം എഐഎംഐഎമ്മിലെ അസദുദ്ദീൻ ഒവൈസി ഉന്നയിച്ചു.  
LIVE UPDATES

SHOW MORE


∙ 12 വരെ സഭ നിർത്തിവച്ചു

രാവിലെ സഭ സമ്മേളിച്ചതിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം വച്ചിരുന്നു. വോട്ട് ചോരിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ചോദ്യോത്തര വേളയിൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങളാണ് നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്. പിന്നാലെ കോൺഗ്രസ് അംഗങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു. തിങ്കളാഴ്ചയും പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭ തടസ്സപ്പെട്ടിരുന്നു.
JUST IN


  • 50 SECONDS AGO   Live സ്പീക്കർ നിഷ്പക്ഷത പാലിച്ചില്ല: ഓം ബിർലയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ച് കോൺഗ്രസ് Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   എൽപിജി കിട്ടാനില്ല; കേരളത്തിലടക്കം ഹോട്ടലുകൾ പൂട്ടിത്തുടങ്ങി, 90 ലക്ഷം പേരുടെ ‘അന്നം’ മുട്ടും, നിയന്ത്രണം മുറുക്കി കേന്ദ്രം Business News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   ‘ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല’: മന്ത്രിസഭയിലെ പുഴുക്കുത്തെന്ന് വെള്ളാപ്പള്ളി നടേശൻ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Parliament Budget Session Live Updates: Congress moves a no-confidence motion against Lok Sabha Speaker Om Birla, alleging a lack of impartiality. The resolution, signed by 118 MPs, was presented during the Budget session amid ongoing opposition protests.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167034