search

പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയാകുമോ? ജയരാജൻമാരെ രംഗത്തിറക്കി സിപിഎം

Chikheang 1 hour(s) ago views 380
  



കണ്ണൂർ ∙ തളിപ്പറമ്പിലെ പ്രതിഷേധം തണുപ്പിക്കാനും ജയം ഉറപ്പിക്കാനും ജില്ലയിലെ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി സിപിഎം. എം.വി.ജയരാജൻ, പി.ജയരാജൻ എന്നിവർക്കാണ് തളിപ്പറമ്പ് മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും പി.കെ. ശ്യാമള നിശബ്ദ പ്രചാരണവും ആരംഭിച്ചു. വ്യക്തികളെ നേരിൽ കണ്ടാണ് പ്രചാരണം നടത്തുന്നത്. പ്രഖ്യാപനം വരുന്നതിന് മുൻപ് പ്രചാരണം തുടങ്ങിയത് പ്രതിഷേധം തണുപ്പിക്കാനാണെന്നാണ് കരുതുന്നത്.
What you should read next

  • ‘രാജിവയ്ക്കാൻ ആരും പുറകേ നടക്കേണ്ട, ചോര വേണമെങ്കില്‍ കൈ മുറിച്ച് തരാം’ Latest News
      

         
    •   
         
    •   
        
       


‌സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ.ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ വലിയ ജാഗ്രതയാണ് സിപിഎം പുലർത്തുന്നത്. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ എതിർപ്പുയർന്ന സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളെ തന്നെ തളിപ്പറമ്പിൽ നിയോഗിച്ചത്. ശ്യാമളയുടെ സ്ഥാനാർഥിത്വം കുടുംബാധിപത്യമാണെന്ന് വിമർശനമുയർന്നു. സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉടലെടുക്കുകയും അത് പാർട്ടി യോഗങ്ങളിൽ പ്രതിഫലിക്കുകയും ചെയ്തു. പി.കെ.ശ്യാമളയെ മാറ്റണമെന്ന് ആവശ്യം ഉയർന്നെങ്കിലും തീരുമാനത്തിൽ പാർട്ടി ഉറച്ചു നിൽക്കുകയാണ്. സിപിഎമ്മിന്റെ കുത്തക മണ്ഡലമായ തളിപ്പറമ്പിൽ തുടർ ജയം ഉറപ്പാണെന്ന് സിപിഎം നേതൃത്വം കരുതുന്നുണ്ടെങ്കിലും അടിയൊഴുക്കുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പി.ജയരാജനെയും എം.വി.ജയരാജനെയും പാർട്ടി ഇവിടെ ചുമതലപ്പെടുത്തിയത്.

ആന്തൂരിെല പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നപ്പോൾ ശ്യാമളയെ തള്ളിപ്പറയുന്ന നിലപാടായിരുന്നു പി.ജയരാജൻ സ്വീകരിച്ചത്. ധർമശാലയിൽ നടത്തിയ യോഗത്തിലാണ് ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി.ജയരാജൻ പരസ്യമായി പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടി, ജയരാജന്റെ നിലപാട് തള്ളുകയും ഉദ്യോഗസ്ഥരാണ് കാരണക്കാർ എന്ന് പറയുകയുമായിരുന്നു. തളിപ്പറമ്പിൽ ഉൾപ്പെെട പി.ജയരാജന് അണികൾക്കിടയിലുള്ള സ്വാധീനം കണക്കിലെടുത്താണ് അദ്ദേഹത്തെ നിയോഗിച്ചത്. പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ ഫണ്ട് വിവാദം ആരോപിച്ചപ്പോഴും പി.ജയരാജനാണ് എത്തിയത്. കുഞ്ഞികൃഷ്ണനെയും വിഘടിച്ചു നിൽക്കുന്ന പാർട്ടി പ്രവർത്തകരേയും കണ്ട ജയരാജൻ അനുനയ നീക്കം നടത്തിയിരുന്നു. തളിപ്പറമ്പിലും വിഘടിച്ചു നിൽക്കുന്ന പ്രവർത്തകരെ ഒന്നിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് പി.ജയരാജനെ മുന്നിൽ നിർത്തുന്നത്.      
What you should read next

  • കുഞ്ഞിനെ നോക്കണമെന്ന് സഹയാത്രികനോട് അമ്മ; ട്രെയിനിലെ ശുചിമുറിയിൽ പോയിട്ട് തിരിച്ചെത്തിയില്ല, ഒടുവിൽ... Latest News
      

         
    •   
         
    •   
        
       


കാസർകോട് ജില്ലയുെട ചുമതലയ്ക്ക് പുറമെയാണ് എം.വി.ജയരാജന് തളിപ്പറമ്പിന്റെ അധികച്ചുമതല കൂടി നൽകുന്നത്. സാധാരണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് മണ്ഡലത്തിന്റെ ചുമതല നൽകാറില്ല. പി.ജയരാജനെ മാത്രം മണ്ഡലത്തിന്റെ ചുമതല ഏൽപ്പിച്ചാൽ പ്രചാരണങ്ങൾ പാർട്ടിയുടെ കയ്യിൽ നിൽക്കുമോ എന്ന ആശങ്കയുള്ളതുകൊണ്ടാണ് എം.വി.ജയരാജന് അധികച്ചുമതല നൽകിയതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്.

കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ മത്സരിക്കുന്ന പേരാവൂരാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മണ്ഡലം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫായിരിക്കും പേരാവൂരിൽ മത്സരിക്കുന്നത്. യുഡിഎഫിന് മേൽക്കൈയുള്ള ഇവിടെ പാർട്ടിയുടെ നിർബന്ധപ്രകാരമാണ് ശൈലജ മത്സരത്തിനിറങ്ങുന്നത്. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനും സംസ്ഥാന സമിതി അംഗം വത്സൻ പനോളിക്കുമാണ് ഇവിടെ ചുമതല.
JUST IN


  • 1 MINUTE AGO   പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയാകുമോ? ജയരാജൻമാരെ രംഗത്തിറക്കി സിപിഎം Latest News
      

         
    •   
         
    •   
        
       

  • 33 MINUTES AGO   പ്രായമായവരെ മാത്രം ലക്ഷ്യംവച്ച് സ്വർണ കവർച്ച; കിട്ടുന്ന പണത്തിന് ലഹരിമരുന്ന് വാങ്ങും: യുവാവ് പിടിയിൽ Malappuram
      

         
    •   
         
    •   
        
       

  • 44 MINUTES AGO   പാചകവാതക വിതരണത്തിലെ നിയന്ത്രണം: ഹോട്ടലുകൾ പ്രതിസന്ധിയിൽ; വരുമോ, വീണ്ടും വിറകടുപ്പ്..? Malappuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Taliparamba Constituency: CPM has entrusted senior leaders from the district with the responsibility of pacifying the protest in Taliparamba and ensuring victory. M.V. Jayarajan and P. Jayarajan have been given charge of the Taliparamba constituency. Although the official announcement has not been made, P.K. Shyamala has already begun a silent campaign.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169170