search

കസ്റ്റഡിയിൽ ഉള്ളവരോട് അനുവാദമില്ലാതെ സംസാരിച്ചു; സ്റ്റേഷനില്‍ പൊലീസ്–ഡിവൈഎഫ്ഐ കയ്യാങ്കളി

LHC0088 1 hour(s) ago views 500
  



ശാസ്താംകോട്ട∙ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമായി സംഘർഷം. മുതുപിലാക്കാട്ടെ വാട്സാപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ- ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. ഇതേതുടർന്ന് ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളെ പൊലീസ് വിളിച്ചു വരുത്തി.
What you should read next

  • രാജ്യത്ത് ആദ്യം: നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി Latest News
      

         
    •   
         
    •   
        
       


ഇന്നലെ വൈകിട്ട് മൂന്നിന് ഡിവൈഎഫ്ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളും സിപിഎമ്മിന്റെ ജനപ്രതിനിധികളും സ്റ്റേഷനിൽ എത്തി. പരാതിയിൽ മൊഴി നൽകി പുറത്തേക്ക് ഇറങ്ങിയ ആർഎസ്എസ് പ്രവർത്തകനും ഡിവൈഎഫ്ഐ നേതാക്കളുമായി വാക്കേറ്റമുണ്ടായി. പൊലീസ് ബലം പ്രയോഗിച്ചാണ് ഇരുകൂട്ടരെയും മാറ്റിയത്. ഇതിനു ശേഷം കസ്റ്റഡിയിലുള്ള പ്രവർത്തകരോട്, അനുമതി ഇല്ലാതെ ഡിവൈഎഫ്ഐ നേതാക്കൾ സംസാരിച്ചത് ഉദ്യോഗസ്ഥർ തടഞ്ഞതോടെ തർക്കമായി. പരസ്പരം പോർവിളിയായതോടെ കയ്യാങ്കളിയിലേക്ക് നീണ്ടു.
What you should read next

  • ആംബുലന്‍സ് കുഴിയിൽ വീണു; ‘മസ്തിഷ്ക മരണം’ സംഭവിച്ച വീട്ടമ്മയ്ക്ക് പുതുജീവൻ Latest News
      

         
    •   
         
    •   
        
       


കൂടുതൽ പൊലീസെത്തി നേതാക്കളെ സ്റ്റേഷനിൽ നിന്നും തള്ളി പുറത്താക്കി. പിന്നീട് സ്റ്റേഷന്റെ മുന്നിലും പൊലീസുമായി വാക്കേറ്റം തുടർന്നു. ഏറെ നേരത്തെ തർക്കങ്ങൾക്കൊടുവിൽ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന്, കസ്റ്റഡിയിലുണ്ടായിരുന്ന പ്രവർത്തകരെ പൊലീസ് വിട്ടയച്ചു. എന്നാൽ മുതുപിലാക്കട്ടെ പ്രശ്നത്തിൽ പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.
JUST IN


  • 4 MINUTES AGO   കസ്റ്റഡിയിൽ ഉള്ളവരോട് അനുവാദമില്ലാതെ സംസാരിച്ചു; സ്റ്റേഷനില്‍ പൊലീസ്–ഡിവൈഎഫ്ഐ കയ്യാങ്കളി Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   റൂമിൽ നിൽക്കുമ്പോൾ രാത്രി ആകാശത്ത് പുക കാണാം; പടക്കം പൊട്ടുന്ന തരത്തിലുള്ള വൻ ശബ്ദവും: ആശങ്കയ്ക്ക് ഒടുവിൽ ആശ്വാസം Palakkad
      

         
    •   
         
    •   
        
       

  • 6 MINUTES AGO   സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; 10 ജില്ലകളിൽ ഗ്രീൻ അലർട്ട് Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Police-DYFI issue: Clash between DYFI leaders and police officers at a police station. A dispute that occurred in a WhatsApp group in Muthupilakkad the previous day between DYFI and RSS workers had escalated into a conflict. Following this, local leaders of DYFI were summoned by the police.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167102