search
 Forgot password?
 Register now
search

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വനിതയെ പ്രണയിച്ചു; യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി

Chikheang 2025-10-10 08:51:01 views 959
  



വാഷിങ്ടൻ ∙ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വനിതയെ പ്രണയിച്ച നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിഷയം പരിശോധിച്ച ശേഷമാണ് നടപടി. ഉദ്യോഗസ്ഥന്റെ പേര് യുഎസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇരുവരുടെയും വിഡിയോ ദൃശ്യങ്ങൾ ഓൺലൈൻ ചാനലിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വിഷയം യുഎസിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് ചൈനീസ് വിദേശകാര്യ വകുപ്പിന്റെ വക്താവ് പ്രതികരിച്ചു.

  • Also Read ട്രംപിനെയും നെതന്യാഹുവിനെയും അഭിനന്ദിച്ച് മോദി; ഭീകരവാദത്തെ അംഗീകരിക്കാനാവില്ലെന്നും കുറിപ്പ്   


ചൈനയിലുള്ള യുഎസ് ഉദ്യോഗസ്ഥരോ കുടുംബാംഗങ്ങളോ ചൈനീസ് പൗരന്മാരെ പ്രണയിക്കുകയോ ശാരീരിക ബന്ധത്തിൽ എർപ്പെടുകയോ ചെയ്‌താൽ പുറത്താക്കുമെന്ന് ജോ ബൈഡൻ പ്രസിഡന്റ് ആയിരിക്കെ 2024 ൽ നിയമം കൊണ്ടുവന്നിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ പുറത്താക്കലാണിത്.  English Summary:
National Security Alert: US Diplomat Dismissed for China Communist Party Link
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157929

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com