search
 Forgot password?
 Register now
search

‘മോദിയും ട്രംപും ഉടൻ കൂടിക്കാഴ്ച നടത്തും’; ഇന്ത്യ – യുഎസ് ബന്ധം മെച്ചപ്പെടുന്നു? കശ്മീർ വിഷയത്തിൽ ട്രംപ് ഇടപെട്ടേക്കില്ല

deltin33 2025-9-25 18:20:56 views 1269
  



വാഷിങ്ടൻ∙ റഷ്യയിൽ നിന്ന് ഉയർന്ന വിലയ്ക്ക് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട്, ഉയർന്ന തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ വഷളായ ഇന്ത്യ – യുഎസ് ബന്ധം മെച്ചപ്പെടുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്ത്യ-യുഎസ് ബന്ധം ശക്തമായി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നും ഉദ്യോഗസ്ഥൻ രാജ്യാന്തര മാധ്യമത്തോട് വെളിപ്പെടുത്തി. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ന്യൂഡൽഹിയിൽ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.Swami Chaithanyananda arrest, Sharada Institute of Management harassment, Delhi student harassment case, Malayala Manorama Online News, Sexual harassment allegations Delhi, Educational institution abuse Delhi, Fake UN number plate car, Sharada Institute scandal, Swami Chaitanyananda fraud, Educational fraud case Delhi, Hostel warden harassment Delhi, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, സ്വാമി ചൈതന്യാനന്ദ സരസ്വതി, ശാരദ ഇൻസ്റ്റിറ്റ്യൂട്ട്, ലൈംഗികാതിക്രമം, മെസേജ്, പരാതി, ഹോസ്റ്റൽ വാർഡൻ


‘‘നിങ്ങൾ മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കാണും. അവർക്കിടയിൽ വളരെ വളരെ പോസിറ്റീവായ ഒരു ബന്ധമുണ്ട്. ക്വാഡ് ഉച്ചകോടി ഈ വർഷമല്ലെങ്കിൽ, അടുത്ത വർഷമായിരിക്കും. അതിനുള്ള തീയതികള്‍ തീരുമാനിക്കാൻ ചർച്ചകൾ നടക്കുകയാണ്’’ – പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. തീരുവത്തർക്കം കാരണം ട്രംപ് ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പോകില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ – യുഎസ് ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുന്നുണ്ടെന്നും വരും ആഴ്ചകളിൽ ഒരു പരിഹാരം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ട്രംപ് ഭരണകൂടം കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള പ്രശ്നമാണ്‌. ഇത് യുഎസിന്റെ ദീർഘകാലമായുള്ള നയമാണ്. വിഷയം പരിഹരിക്കേണ്ടത് ഇന്ത്യയും പാക്കിസ്ഥാനും ചേർന്നാണ്’’ – ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. English Summary:
India-US relations are improving as discussions are progressing between the two countries. A meeting between Narendra Modi and Donald Trump is expected, potentially at the Quad Summit. The US official also confirmed that the Trump administration does not intend to mediate on the Kashmir issue.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com