ദക്ഷിണ ചൈനാക്കടലില്‍ ഫിലിപ്പീൻസ് കപ്പലിനു നേരെ ആക്രമണം; ചൈനീസ് കപ്പൽ ഇടിച്ചുകയറ്റി, വെടിവയ്പ്പ്

Chikheang 2025-10-13 02:21:07 views 798
  



മനില ∙ ദക്ഷിണ ചൈനാക്കടലില്‍ നങ്കൂരമിട്ടിരുന്ന തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പല്‍ മനപൂര്‍വം ഇടിപ്പിച്ചുവെന്ന ആരോപണവുമായി ഫിലിപ്പീന്‍സ്. ചൈനീസ് നാവികസേനാംഗങ്ങള്‍ ജലപീരങ്കി പ്രയോഗിച്ചുവെന്നും തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പൽ ഇടിച്ചുകയറ്റിയെന്നുമാണ് ഫിലിപ്പിൻസിന്റെ ആരോപണം. ഇരുരാജ്യങ്ങളും തമ്മിൽ തര്‍ക്കം നടക്കുന്ന ദക്ഷിണ ചൈനാക്കടലിലെ തിടു ദ്വീപിനരികെയായിരുന്നു സംഭവം. ജീവനക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. എന്നാൽ കൂട്ടിയിടിയുടെ പൂര്‍ണ ഉത്തരവാദിത്തം ഫിലിപ്പീന്‍സിനാണെന്നാണ് ചൈനയുടെ ഭാഷ്യം.  

  • Also Read ഗാസ സമാധാന പദ്ധതി: ഈജിപ്ത് ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ഡോണൾഡ് ട്രംപ്, പങ്കെടുത്തേക്കില്ല   


️ “Cold Storm“

It\“s heating up again today in the South China Sea. The Chinese Coast Guard gave Filipino sailors a free spa session.

According to Beijing, Filipino vessels numbered 3002 and 3003 once again violated the waters near the Tieshan Reef in the Nansha Islands… pic.twitter.com/4sX59T86qo— dana (@dana916) October 12, 2025


സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിആര്‍പി ദതു പഗ്ബുവായ ഉള്‍പ്പെടെ മൂന്നു കപ്പലുകളാണ് ഫിലിപ്പീന്‍സിന്റെ നിയന്ത്രണത്തിലുള്ള ദ്വീപിനരികില്‍ നങ്കൂരമിട്ടിരുന്നതെന്ന് ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡ് പറയുന്നു. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. അവിടെത്തിയ ചൈനീസ് കപ്പല്‍, ബിആര്‍പി ദതു പഗ്ബുവായയ്ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. മൂന്നുമിനിറ്റിനു ശേഷം ചൈനീസ് കപ്പല്‍, ഫിലിപ്പീന്‍സ് കപ്പലിലേക്ക് ഇടിപ്പിക്കുകയായിരുന്നു.  

  • Also Read വനിതകൾക്ക് എംബസിയിൽ പ്രവേശനമില്ല, ഒഴിവാക്കിയതു താലിബാൻ നിർദേശപ്രകാരം?; നിഷേധിച്ച് അഫ്ഗാൻ   


ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ രണ്ട് കപ്പലുകള്‍ മേഖലയിലേക്ക് അനധികൃതമായി പ്രവേശിച്ചുവെന്ന് ചൈന ആരോപിക്കുന്നു. ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് കപ്പലിന് അരികിലേക്ക് ഫിലിപ്പീൻസ് കപ്പൽ അപകടരമായി വന്നുവെന്നും ചൈനീസ് കോസ്റ്റ്ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ ചൈനാക്കടലിന്റെ മുഴുവന്‍ഭാഗവും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍, ചൈനയുടെ അവകാശവാദങ്ങൾക്ക് സാധുതയില്ലെന്ന് 9 വർഷം മുൻപ് ഹേഗിലെ കോടതി പ്രഖ്യാപിച്ചിരുന്നു. English Summary:
China-Philippines Dispute Deepens: South China Sea conflict escalates as a Chinese vessel allegedly rammed a Philippine ship near Thitu Island, leading to heightened tensions.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137446

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.