cy520520 • 2025-10-13 08:21:13 • views 1306
ജയ്പൂർ∙ സ്കൂളിലെ ശുചിമുറിയിൽ വച്ച് ഏഴ് വയസ്സുകാരി ബലാത്സംഗത്തിനിരയായി. 35 വയസ്സുകാരനായ പ്രതിയെ ഗാന്ധി നഗർ പൊലീസ് പിടികൂടി. സ്കൂളിൽ അതിക്രമിച്ചു കയറി ശുചിമുറിയിൽ ഒളിച്ചിരുന്ന പ്രതി ഇവിടേക്ക് എത്തിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ പെൺകുട്ടി സംഭവം അധ്യാപികയെ അറിയിച്ചു. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
- Also Read പൊലീസ് തിരഞ്ഞത് ഇരുന്നൂറിലേറെ സിസിടിവികൾ; പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ
സ്കൂളിന്റെ മതിൽ ചാടി പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതു കണ്ട പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും അറസ്റ്റ് രേഖപ്പെടുത്തിയതായും ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പറഞ്ഞു.
- Also Read മെഡിക്കൽ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍; സുഹൃത്തിനും പങ്കെന്ന് ആരോപണം
English Summary:
Student was Raped in School: 7-Year-Old Girl Raped in School Washroom, Accused Arrested |
|