കയ്റോ∙ ഗാസ സമാധാനക്കരാർ ഒപ്പിട്ട ഈജിപ്തിലെ ഉച്ചകോടിയിൽ നിരവധി രാഷ്ട്രത്തലവൻമാർ പങ്കെടുത്തെങ്കിലും ശ്രദ്ധ നേടിയത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയാണ്. അവരുടെ വ്യത്യസ്ത മുഖഭാവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിങ്ങളെ സുന്ദരിയെന്ന് വിളിച്ചോട്ടെ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിച്ചതും ചർച്ചയായി.
- Also Read ട്രംപും സിസിയും ക്ഷണിച്ചിട്ടും പങ്കെടുത്തില്ല; ഗാസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ അസാന്നിധ്യം ചർച്ചയാകുന്നു
ഉച്ചകോടിയിൽ സംസാരിക്കവേ, അടുത്ത വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ട്രംപിനെ പരസ്യമായി നാമനിർദ്ദേശം ചെയ്തിരുന്നു. വേദിയിൽ മറ്റു രാഷ്ട്രത്തലവൻമാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ട്രംപിനെ ഷരീഫ് ‘സമാധാനത്തിന്റെ മനുഷ്യൻ’ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. അവിശ്വസനീയമായതു കേട്ടതുപോലെ, ചെറുതായി പുഞ്ചിരിച്ച് മെലോനി കൈ കൊണ്ടു വായ് മറയ്ക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ട്രംപിനെ ഷെഹ്ബാസ് പുകഴ്ത്തുന്നതു തുടർന്നതോടെ മെലോനിയുടെ മുഖഭാവവും മാറുന്നുണ്ട്.
- Also Read ‘ഇന്ത്യയുടെ തലപ്പത്തുള്ളത് നല്ല സുഹൃത്ത്’: പാക്ക് പ്രധാനമന്ത്രി വേദിയിലുള്ളപ്പോൾ മോദിക്ക് ട്രംപിന്റെ പ്രശംസ
‘‘യുഎസ് പ്രസിഡന്റിനെ നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്യാൻ ആഗ്രഹിക്കുന്നു. അദ്ദേഹം സമാധാനം കൊണ്ടുവരിക മാത്രമല്ല ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും ചെയ്തു’’–പാക്ക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ട്രംപിനെ ഷെരീഫ് പ്രശംസിക്കുന്നതിൽ താൽപര്യമില്ലാത്ത മട്ടിലാണ് പുറകിലായി മെലോനി നിൽക്കുന്നത്. മെലോനിയുടെ മുഖഭാവം സംബന്ധിച്ച് നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മെലോനിയുടെ പ്രതികരണം ഗംഭീരമാണെന്ന് ചിലർ പ്രതികരിച്ചു.
- Also Read ‘വില കൂടി, സ്വർണത്തിൽ ഈ രീതിയിൽ നിക്ഷേപിച്ചാൽ കാത്തിരിക്കുന്നത് ദുരന്തം’: ഡിജിറ്റല്‍ ഗോൾഡ് എങ്ങനെ വാങ്ങാം?
വേദിയിലെ രാഷ്ട്രത്തലവൻമാർക്കിടയിലെ ഏക വനിതയായിരുന്നു മെലോനി. ‘‘യുഎസിൽ ഒരു സ്ത്രീയെ സുന്ദരിയെന്നു വിളിച്ചാൽ അതവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്. ആ വെല്ലുവിളി ഏറ്റെടുക്കുന്നു. നിങ്ങളെ സുന്ദരിയെന്ന് വിളിച്ചോട്ടെ? നിങ്ങൾ സുന്ദരിയാണ്’’–ട്രംപ് പറഞ്ഞു. മികച്ച രാഷ്ട്രീയക്കാരിയാണ് മെലോനിയെന്നും ട്രംപ് പറഞ്ഞു. English Summary:
Meloni\“s Viral Reaction to Trump\“s Praise: Meloni\“s reaction to Trump\“s praise has gone viral. Italian Prime Minister Giorgia Meloni\“s facial expressions at the Gaza peace summit sparked social media buzz after Pakistan\“s PM nominated Trump for the Nobel Peace Prize. |
|