search
 Forgot password?
 Register now
search

‘എന്താണ് ഫെഡറലിസത്തിന് രാജ്യത്ത് സംഭവിക്കുന്നത്’; തമിഴ്നാട് മദ്യ അഴിമതിക്കേസിൽ സുപ്രീം കോടതി, ഇ.ഡിക്ക് വിമർശനം

cy520520 2025-10-14 20:50:57 views 1262
  



ന്യൂഡൽഹി∙ തമിഴ്‌നാട് മദ്യ അഴിമതിക്കേസിൽ ഇ.ഡിയെ നിശിതമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. ‘ഫെഡറലിസത്തിന് രാജ്യത്ത് എന്ത് സംഭവിക്കുന്നു’ എന്നാണ് കേസ് പരിഗണിക്കവേ കോടതി ഇന്ന് ചോദിച്ചത്. തമിഴ്നാട്ടിലെ മദ്യ വ്യാപാര രംഗത്ത് കുത്തകയായ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) പ്രവർത്തനങ്ങളിൽ ഒന്നിലധികം ക്രമക്കേടുകൾ കണ്ടെത്തിയതായി ഇ.ഡി അവകാശപ്പെട്ടതിനു പിന്നാലെയായിരുന്നു കോടതിയുടെ ചോദ്യം.

  • Also Read ‘എന്തും ചെയ്യാമെന്ന് പാക്കിസ്ഥാൻ കരുതി; അതു തെറ്റാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: ഭാവി ഇന്ത്യയുടേതാണ്’   


രാജ്യത്തെ ഫെഡറൽ ഘടനയ്ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ചോദിച്ച കോടതി, സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിനുള്ള അവകാശത്തെ നിങ്ങൾ എടുത്തുകളയുകയല്ലേ എന്നും ചോദിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഇ.ഡിയെ വിമരർശിച്ചത്. ‘‘സംസ്ഥാനം കുറ്റകൃത്യം അന്വേഷിക്കുന്നില്ലേ, നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവരോട് ഇക്കാര്യം ചോദിക്കാമല്ലോ. എന്തിനാണ് നിങ്ങൾ പോയി നേരിട്ട് കേസ് അന്വേഷിക്കുന്നത്? കഴിഞ്ഞ ആറ് വർഷത്തിനിടയിൽ, ഇ.ഡി അന്വേഷിച്ച നിരവധി കേസുകൾ ഞാൻ കണ്ടു. പക്ഷേ, ഇപ്പോൾ ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അല്ലാത്തപക്ഷം അത് മാധ്യമങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യും’’ – ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മുകുൾ റോഹത്ഗിയുമാണു തമിഴ്‌നാട് സർക്കാരിനുവേണ്ടി കോടതിയിൽ ഹാജരായത്.  

  • Also Read എത്രയാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവന്റെ വില? മരുന്നില്ല ഈ കേന്ദ്ര പ്രഹസനത്തിന്; നിരോധന വാഗ്ദാനവും നിങ്ങൾ വിശ്വസിച്ചോ!   


ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി പൊലീസ് കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി (ടാസ്മാക്) റെയ്ഡ് ചെയ്യാനും കമ്പ്യൂട്ടറുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. ടാസ്മാകിലെ അനധികൃത ഇടപാടുകളിൽ സംസ്ഥാന പൊലീസ് ഇതുവരെ 47 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തമിഴ്നാട് സർക്കാർ കോടതിയിൽ അറിയിച്ചു. മേയ് മാസത്തിൽ നടന്ന വാദത്തിനിടയിലും സുപ്രീം കോടതി ഇ.ഡിയെ വിമർശിച്ചിരുന്നു. തുടർന്ന് കേസിൽ അന്വേഷണം നടത്തുന്നതിൽ നിന്ന് ഇ.ഡിയെ താത്കാലികമായി തടയുകയായിരുന്നു. എന്നാൽ ടാസ്മാക്കിൽ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതിയുമുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ മാത്രമാണ് തങ്ങൾ അന്വേഷിക്കുന്നതെന്നുമാണ് അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. English Summary:
Tamil Nadu Liquor Case: Supreme Court criticizing ED over the investigation into TASMAC irregularities, questioning the impact on federalism.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com