search
 Forgot password?
 Register now
search

വിനോദസഞ്ചാരികൾക്ക് നേരെ ബിയർ കുപ്പി എറിഞ്ഞ് ആക്രമണം; 3 വയസുകാരിക്ക് പരുക്ക്, പ്രതി പിടിയിൽ

Chikheang 2025-10-15 01:51:01 views 1284
  



തിരുവനന്തപുരം∙ നെയ്യാറ്റിൻകര പൊഴിയൂരിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനു നേരെ ബിയർ കുപ്പി എറിഞ്ഞ് ആക്രമണം. ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റു. പൊഴിയൂരിൽ വിനോദസഞ്ചാരത്തിന് എത്തിയ ബംഗാൾ സ്വദേശി അൽക്കർദാസിന്റെ മകൾ അനുപമദാസ് എന്ന മൂന്നു വയസ്സുകാരിക്ക് ആണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പൊഴിയൂർ ആറ്റുപുറം സ്വദേശി സനൂജിനെ (34) നാട്ടുകാരും ബോട്ട് ജീവനക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

  • Also Read മൂന്നര വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ; കുട്ടിയുടെ ആന്റി റാബീസ് ടെസ്‌റ്റ് നെഗറ്റീവ്   


വിനോദ സഞ്ചാരികൾ പോകുന്നതിനിടയിൽ മദ്യപിച്ച് പുഴയിൽ കുളിച്ചുകൊണ്ടു നിന്ന സനൂജ് ബോട്ടിൽ സഞ്ചരിച്ച ഒരാളുടെ കയ്യിൽ കയറി പിടിക്കാൻ ശ്രമിച്ചു. ഇത് എതിർത്തപ്പോഴാണ് കയ്യിലിരുന്ന ബിയർ കുപ്പി എറിഞ്ഞത്. തുടർന്ന് മൂന്നു വയസ്സുകാരിയുടെ തലയിൽ പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. പ്രതി നിലവിൽ പൊഴിയൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്.

  • Also Read നഗ്ന ഫോട്ടോ എടുത്തതായി പറഞ്ഞ് ഭീഷണി; വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ   
English Summary:
Child Injured: A three-year-old girl was seriously injured in Trivandrum when a beer bottle was thrown at a tourist boat.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157788

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com