deltin33 • 2025-10-15 02:21:02 • views 1282
അടിമാലി∙ ശക്തമായ മഴയിൽ ആദിവാസി ഉന്നതിയിലെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. അടിമാലി ചൂരക്കട്ടൻ ഉന്നതിയിലെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഇതോടെ ഈ വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്ന അരുൺ എന്ന യുവാവ് മണ്ണിനടിയിൽ പെട്ടെങ്കിലും ഇയാളെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയായിരുന്നു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
- Also Read വീണ്ടും ‘ഇടിവെട്ട്’ മഴക്കാലം; കേരളത്തിലെ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്
വീട്ടിലുണ്ടായിരുന്ന യുവാവിന്റെ ഭാര്യയും കുട്ടിയും അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുറത്തെത്തിച്ച യുവാവിനെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വൈകിട്ടോടെ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. ഇതേതുടർന്നാണ് മണ്ണിടിച്ചിൽ സംഭവിച്ചത്. രക്ഷപ്പെടുത്തിയ യുവാവിനെ ആംബുലൻസിലേക്ക് മാറ്റുന്നു (ചിത്രം ∙ മനോരമ) English Summary:
Landslide in Adimali: Landslide in Adimali occurred due to heavy rain, causing damage to a house and trapping a youth. |
|