തിരുവനന്തപുരം∙ ഈവർഷത്തെ മികച്ച ആരോഗ്യമാസികയ്ക്കുള്ള കേരള ഹെൽത് ഇൻസ്പെക്ടേഴ്സ് യൂണിയൻ മാധ്യമ പുരസ്കാരം മനോരമ ആരോഗ്യം മാഗസിന്. വസ്തു നിഷ്ഠവും മികവേറിയതുമായ ആരോഗ്യ വിവരങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിലുള്ള മികവു മുൻനിർത്തിയാണ് മനോരമ ആരോഗ്യത്തെ അവാർഡിനായി തിരഞ്ഞെടുത്തതെന്നു പുരസ്കാര സമിതി ഭാരവാഹികളായ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എം സക്കീർ, ജനറൽ സെക്രട്ടറി ലൈജു ഇഗ്നേഷ്യസ് എന്നിവർ അറിയിച്ചു. ഒക്ടോബർ 24 നു ഇടുക്കി രാമക്കൽമേടിൽ നടക്കുന്ന കേരള ഹെൽത് ഇൻസ്പെക്ടേഴ്സ് യൂണിയൻ 32–ാം സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും. English Summary:
Manorama Arogyam Wins Prestigious Health Award: Manorama Arogyam wins Kerala Health Inspectors Union media award. The award recognizes the magazine\“s excellence in presenting objective and high-quality health information. |