cy520520 • 2025-10-15 22:51:02 • views 1257
കൊച്ചി ∙ സിപിഎം നേതാവ് കെ.ജെ.ഷൈനെതിരായ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് സി.കെ.ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതിയുടെ നിർദേശപ്രകാരം ആലുവ സൈബർ പൊലീസിൽ ഹാജരായ ഗോപാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്തു. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
- Also Read ‘രാജകൊട്ടാരത്തിലെ വിദൂഷകര്‍ക്കു മാത്രമാണ് ഇപ്പോള്‍ കാര്യമുള്ളത്, മാന്യരായ ആളുകള്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ല’
നേരത്തെ എറണാകുളം സെഷൻസ് കോടതിയിൽ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചതോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശം നൽകുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആലുവ റൂറൽ സൈബർ സ്റ്റേഷനിൽ ഹാജരായ ഗോപാലകൃഷ്ണനെ ഒന്നരമണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. തനിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത് ഗോപാലകൃഷ്ണൻ ആയിരുന്നുവെന്ന് കെ.ജെ.ഷൈൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി.
- Also Read 40 വർഷമായി ‘മത്സരിക്കാത്ത’ മുഖ്യമന്ത്രി; ഒപ്പം നിന്ന് കാലു (വോട്ടു) വാരാൻ ബിജെപി? ലക്ഷ്യം ‘ലവ–കുശ’ വോട്ട്; 2020ൽ അത് സംഭവിച്ചിരുന്നെങ്കിൽ...
കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ. യുട്യൂബറായ കെ.എം.ഷാജഹാനാണ് രണ്ടാം പ്രതി. കേസിൽ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും പിന്നീട് കോടതിയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങിയതും ഏറെ ചർച്ചയായിരുന്നു. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ഗോപാലകൃഷ്ണന്റെ ഫോൺ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഗോപാലകൃഷ്ണന്റെ പ്രചാരണം നടത്തിയെന്ന് സംശയിക്കുന്ന ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് അന്വേഷക സംഘത്തിന്റെ ആവശ്യപ്രകാരം മെറ്റ നീക്കം ചെയ്തിരുന്നു. താൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിനെ കുറിച്ചാണ് പൊലീസ് ചോദിച്ചതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. English Summary:
Congress leader CK Gopalakrishnan arrested and released on bail in defamation case against CPM leader KJ Shine: He was arrested after appearing before the Aluva Cyber Police and giving his statement, following court orders. The case revolves around allegations of cyber attacks and defamatory posts. |
|