search
 Forgot password?
 Register now
search

ദേവസ്വം ബോർഡിന്റെ ചുമതല ഐഎഎസുകാരന് നൽകണം; ഗണേശ് കുമാർ ‘ഡ്യൂപ്ലിക്കേറ്റ്’ ആണ്: വെള്ളാപ്പള്ളി

deltin33 2025-10-16 19:21:50 views 1234
  



ചേർത്തല∙ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാത്രമല്ല, സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലവിലുള്ള സംവിധാനം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

  • Also Read ‘ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ പൊറുക്കില്ല’; വിശദീകരണക്കുറിപ്പ് പാളി, ‘ആചാരലംഘനം’ ചേർത്ത് സിപിഎം   


‘‘ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ കുഴപ്പക്കാരൻ ആണെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. ഏത് പാർട്ടിക്കാരൻ ആയാലും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ. ഈ സമയത്ത് ബോർഡ് സംവിധാനം അഴിച്ചുപണിത് ഐഎഎസുകാരനെ ചുമതല ഏൽപ്പിക്കണം, ഇടമില്ലാത്തവരുടെ ഇടമായി ദേവസ്വം ബോർഡ് അധഃപതിച്ചു. ശബരിമലയുടെ പേരിൽ ജാഥ നടത്തുന്നവർക്കു രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത് ശബരിമലയെ രക്ഷിക്കുവാൻ വേണ്ടിയല്ലെന്ന് എല്ലാവർക്കും അറിയാം. ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ നിലപാട് ശരിയല്ല. എൻഎസ്എസിനു കിട്ടിയ വിധി എല്ലാവർക്കും ബാധകമാക്കണമായിരുന്നു’’ – അദ്ദേഹം പറഞ്ഞു.  

  • Also Read പോറ്റിയെ അറസ്റ്റ് ചെയ്താൽ പലതും പുറത്തുവരും: ഷിബു   


അച്ഛനും അമ്മയ്ക്കും പാര പണിതയാളാണു മന്ത്രി ഗണേഷ് കുമാറെന്നും സരിതയെ ഉപയോഗിച്ചാണ് മന്ത്രിസ്ഥാനം നേടിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘‘പെങ്ങൾക്കിട്ടും പാര വച്ചിട്ടുണ്ട്. മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും എങ്ങനെയാണ് കിട്ടിയതെന്ന് എല്ലാവർക്കും അറിയാം. ഡ്യൂപ്ലിക്കേറ്റ് ഗണേശൻ ആണിത്. ഇത്രയും മോശമായി പെരുമാറുന്ന ആരുണ്ട്? ഒരു കുപ്പി അവിടെ ഇരിക്കുന്നുവെന്നു പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർമാരോട് എന്തെല്ലാം പറഞ്ഞു. സസ്പെൻഡ് ചെയ്യുന്നു... ഇതെന്താ രാജവാഴ്ചയാണോ? സാർ ചക്രവർത്തി പോലും ഇങ്ങനെ ആരോടും പെരുമാറില്ല’’ – അദ്ദേഹം പറ‍ഞ്ഞു. English Summary:
Theft in Devaswom Boards: Vellappally Natesan Alleges Widespread Theft in Devaswom Boards. He also comments on Ganesh Kumar\“s behavior and the Sabarimala issue.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com