deltin33 • 2025-10-16 20:21:10 • views 1258
വണ്ടൂർ∙ വണ്ടൂർ - മഞ്ചേരി റോഡിൽ തിരുവാലി അങ്ങാടിക്കു സമീപം വളവിൽ ബൈക്ക് മറിഞ്ഞ് ബസ്സിനടിയിലേക്കു തെറിച്ചുവീണ് യുവാവ് തൽക്ഷണം മരിച്ചു. വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്റെ മകൻ ജിഷ്ണു(30)വാണ് മരിച്ചത്. ഇന്നു രാവിലെ 9.15നാണ് അപകടം നടന്നത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ ജിഷ്ണു വീട്ടിൽനിന്ന് പണി സ്ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം.
- Also Read ദേവസ്വം ബോർഡിന്റെ ചുമതല ഐഎഎസുകാരന് നൽകണം; ഗണേശ് കുമാർ ‘ഡ്യൂപ്ലിക്കേറ്റ്’ ആണ്: വെള്ളാപ്പള്ളി
വണ്ടൂരിൽനിന്ന് മഞ്ചേരിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്കാണു വീണത്. ബസ് ശരീരത്തിലൂടെ കയറിയിറങ്ങി. തിരുവാലി അഗ്നി രക്ഷാസേനയും എടവണ്ണ പൊലീസും സ്ഥലത്തെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അമ്മ: സുജാത (ആശാവർക്കർ). സഹോദരങ്ങൾ: ജിനുഷ, ഷിനുജ. View this post on Instagram
A post shared by Manorama Online (@manoramaonline) English Summary:
Bike accident in Malappuram: A 30-year-old man died in a tragic accident near Thiruvalli, Wandoor. The accident occurred when his bike skidded at a turn, throwing him under a bus. |
|