cy520520 • 2025-10-16 20:21:08 • views 551
തിരുവനന്തപുരം ∙ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ഉണ്ടായേക്കും. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം കൂട്ടിക്കൊണ്ടുപോയത്. രഹസ്യകേന്ദ്രത്തില്‍ എത്തിച്ചാണു ചോദ്യം ചെയ്യുന്നത്. പത്തനംതിട്ട എആർ ക്യാംപിലേക്കാണ് കൊണ്ടുപോയതെന്നാണു സൂചന. പ്രത്യേകസംഘത്തിലെ രണ്ടു ടീമുകള്‍ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുന്നതിനിടെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
- Also Read സ്മാർട്ട് ക്രിയേഷൻസ് ‘ഓവർ സ്മാർട്ടായോ’? സ്വർണം വേർതിരിച്ചത് മഹാരാഷ്ട്ര വിദഗ്ധൻ, ചെമ്പും ആവിയായോ?
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ റജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി പ്രതിയാണ്. സ്വര്‍ണപ്പാളികളില്‍ ഉണ്ടായിരുന്ന സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍നിന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറിയെന്നും അതു ദേവസ്വം ബോര്‍ഡിനെ തിരിച്ച് ഏല്‍പ്പിച്ചതായി രേഖകള്‍ ഇല്ലെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി പ്രത്യേക സംഘം രൂപീകരിച്ചത്.
- Also Read ‘മരിക്കാൻ പോവുകയാണോ! ഞാൻ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിച്ചു, ഉള്ളിൽ അലറിവിളിച്ചു’: താലിബാൻ ഭീകരത തിരികെവന്ന ആ രാത്രി
കഴിഞ്ഞ ദിവസങ്ങളില്‍ ദേവസ്വം ആസ്ഥാനത്ത് എത്തി സംഘം ദേവസ്വം എസ്പിയുമായി കൂടിക്കാഴ്ച നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ. English Summary:
Sabarimala Gold Controversy: Unnikrishnan Potti in Custody in the Sabarimala gold plating case. The investigation aims to clarify discrepancies in the handling of gold received from Smart Creations and its return to the Devaswom Board. |
|