search
 Forgot password?
 Register now
search

‘ഉണ്ണിക്കൃഷ്ണൻ പോറ്റി എവിടെ എന്നറിയില്ല, ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല, നിയമ വിരുദ്ധ കസ്റ്റഡിയാകും’

Chikheang 2025-10-16 23:51:10 views 1237
  



കൊച്ചി ∙ ശബരിമല സ്വർണപ്പാളി വിഷയം അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി എവിടെയെന്ന് അറിയില്ലെന്ന് അഭിഭാഷകൻ. വീട്ടിൽ നിന്നു വിളിച്ചുകൊണ്ടു പോയ ശേഷം 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ അനധികൃത കസ്റ്റഡിയ്‌ക്കെതിരെ തങ്ങൾ കോടതിയെ സമീപിക്കുമെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അഭിഭാഷകനായ അഡ്വ. ശാസ്തമംഗലം അജിത് പറഞ്ഞു.  

  • Also Read ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; പേരാമ്പ്ര സംഘർഷത്തിന്റെ ദൃശ്യം പുറത്തുവിട്ട് കോൺഗ്രസ് - പ്രധാനവാർത്തകള്‍ വായിക്കാം   


കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യണമെങ്കിൽ ഹാജരാകാൻ തയാറാണെന്നും ഇക്കാര്യത്തിൽ നോട്ടിസ് നൽകിയാൽ എത്താമെന്നും കാണിച്ച് എസ്ഐടി തലവൻ എച്ച്.വെങ്കിടേഷിനു താൻ മെസേജ് അയച്ചിരുന്നതായി ശാസ്തമംഗലം അജിത് പറഞ്ഞു. അക്കാര്യം അറിയിക്കാം എന്നു കാട്ടി വെങ്കിേടഷ് മറുപടിയും പറഞ്ഞു. എന്നാൽ ഇന്ന് വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടു പോയതിനു ശേഷം ഉണ്ണിക്കൃഷ്ണൻ പോറ്റി എവിടെ എന്നറിയില്ല.

  • Also Read സ്മാർട്ട് ക്രിയേഷൻസ് ‘ഓവർ സ്മാർട്ടായോ’? സ്വർണം വേർതിരിച്ചത് മഹാരാഷ്ട്ര വിദഗ്ധൻ, ചെമ്പും ആവിയായോ?   


ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല. ഈ സാഹചര്യത്തിൽ അദ്ദേഹം എവിടെയാണുള്ളതെന്ന് അറിയാൻ വീട്ടുകാർക്കും അഭിഭാകനെന്ന നിലയിൽ തനിക്കും അവകാശമുണ്ടെന്നും ശാസ്തമംഗലം അജിത് പറഞ്ഞു. 24 മണിക്കൂറിനകം ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ അത് നിയമവിരുദ്ധ കസ്റ്റഡിയാകുമെന്നും അഭിഭാഷകൻ പറഞ്ഞു. അങ്ങനെയെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. English Summary:
Lawyer Claims Illegal Custody of Unnikrishnan Potti in Sabarimala Gold Plate Case: Unnikrishnan Potti\“s whereabouts are currently unknown, according to his lawyer. The lawyer claims Potti was taken into custody, and if not presented in court within 24 hours, they will pursue legal action.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157869

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com