search
 Forgot password?
 Register now
search

സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി, 36 പവൻ സ്വർണവുമായി കടന്നു; യുവതി മുംബൈയിൽ പിടിയിൽ

LHC0088 2025-10-17 05:51:11 views 687
  



കോഴിക്കോട്∙ സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി 36 പവൻ സ്വർണം മോഷ്ടിച്ച് വിദേശത്തേക്കു കടന്ന യുവതി മുംബൈയിൽ പിടിയിലായി. ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ (24) ആണ് അറസ്റ്റിലായത്.  

  • Also Read 20 പവനും 6 ലക്ഷം രൂപയും കവർന്നു; അറിയാവുന്ന ആളെന്ന് സംശയം: കള്ളൻ വീടിനകത്ത് ഒളിച്ചിരുന്നു?   


ബെംഗളൂരു കോളജിൽ പിജിക്ക് പഠിക്കുന്ന ബേപ്പൂർ സ്വദേശിനി ഗായത്രിയുടെ സഹപാഠിയാണ് സൗജന്യ. ജൂലൈ 17ന് ബേപ്പൂരിലെ വീട്ടിൽ സൗജന്യ താമസിക്കാനെത്തി. ജൂലൈ 19ന് തിരിച്ചുപോകുമ്പോൾ വീട്ടിൽ നിന്ന് 36 പവൻ ആഭരണങ്ങളും മോഷ്ടിച്ചാണ് സൗജന്യ പോയത്.  



തനിക്ക് ഗുജറാത്തിൽ പട്ടാളത്തിൽ ജോലി കിട്ടിയെന്നും ഇനി പഠിക്കാൻ വരില്ലെന്നുമാണ് സൗജന്യ കോളജ് അധികൃതരെ അറിയിച്ചത്. മോഷ്ടിച്ച സ്വർണം പണയം വച്ചും വിറ്റും കിട്ടിയ കാശുകൊണ്ട് താൻസാനിയായിലുള്ള ബന്ധുവിന്റെ അടുത്തേക്കു പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗുജറാത്തിൽ വന്നിറങ്ങി അനുജത്തിയുടെ കൂടെ താമസിക്കുമ്പോഴാണ് പൊലീസിന് വിവരം ലഭിച്ചത്.

  • Also Read ‘വീട്ടുകാർ എന്തു തെറ്റു ചെയ്തു?’ ഷാഫിയെ സിപിഎം ‘ടാർഗറ്റ്’ ചെയ്യുന്നത് എന്തുകൊണ്ട്? രാഷ്ട്രീയം യുദ്ധക്കളമാകുമ്പോൾ മുന്നണിമര്യാദകളും മായുന്നോ?   


സൗജന്യയെ തേടി പൊലീസ് പുറപ്പെട്ടതിനിടെ ഇവർ ഗുജറാത്തിൽ നിന്നു മുംബൈയിലേക്ക് വിമാനത്തിൽ വന്നു.  മുംബൈയിൽ നിന്നു ഹൈദരാബാദിലേക്കു പോകാൻ തയ്യാറെടുക്കുമ്പോഴാണ് മൂന്ന് സംഘങ്ങളായി ഗുജറാത്ത്, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന പൊലീസ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ വെള്ളിയാഴ്ച കേരളത്തിലെത്തിക്കും. ഫറോക്ക് എസിപി എ.എം.സിദ്ദിഖ്, എസ്ഐ സുജിത്, ബേപ്പൂർ എസ്ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. English Summary:
Woman Arrested for Gold Theft From Classmates Home: A woman was arrested in Mumbai for stealing 36 sovereigns of gold from her friend\“s house in Kozhikode Beypore and fleeing abroad. The accused, a native of Andhra Pradesh, had stayed at her friend\“s house before committing the theft and escaping with the stolen gold.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com