cy520520 • 2025-10-18 22:20:57 • views 1252
കൊല്ലം∙ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞു കാണാതായവരിൽ കൊല്ലം സ്വദേശിയും. തേവലക്കര നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണനെയാണു (35) കാണാതായത്. സീ ക്വസ്റ്റ് എന്ന കപ്പലിലാണ് ശ്രീരാഗ് ജോലി ചെയ്യുന്നത്. ഏഴു വർഷമായി കപ്പലിലാണ് ജോലി. മൊസാംബിക്കിൽ ജോലിക്കു കയറിയിട്ട് മൂന്നു വർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്കു പോയത്. ചൊവ്വാഴ്ച വീട്ടിലേക്ക് വിളിച്ചിരുന്നു. പി.പി.രാധാകൃഷ്ണൻ–ഷീല ദമ്പതികളുടെ മകനാണ്. ഭാര്യ: ജിത്തു. മക്കൾ: അതിഥി (5), അനശ്വര (9).
- Also Read ‘സ്ഥലത്തെത്തി, ബോട്ട് കയറാൻ പോകുന്നു’: അമ്മയ്ക്ക് ഇന്ദ്രജിത്തിന്റെ അവസാന സന്ദേശം; ആകാശ് രക്ഷപ്പെട്ടത് തെറിച്ചു വീണതിനാൽ
ഇന്ത്യൻ എംബസിയും കപ്പൽ കമ്പനിയും കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നുണ്ട്. ഇതേ അപകടത്തിൽ പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത്തിനെയും (22) കാണാതായിട്ടുണ്ട്. സുഹൃത്ത് കോന്നി സ്വദേശി ആകാശിനെ രക്ഷപ്പെടുത്തി. കപ്പലിൽ ജോലിക്ക് കയറേണ്ടവരും ബോട്ടിലെ ജീവനക്കാരുമടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 14 പേരാണ് ഇന്ത്യക്കാർ.
- Also Read 2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ
3 ഇന്ത്യക്കാർ മരിച്ചു എന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ദ്രജിത്ത് ഉൾപ്പെടെ ആറു പേരെ കാണാതായി. അഞ്ചു പേരെ രക്ഷപെടുത്തി. വെളുപ്പിന് 3 മണിയോടെ ബോട്ട് കപ്പലിനോട് അടുക്കാറായപ്പോൾ ശക്തമായ തിരയില്‍പ്പെട്ടു മറിയുകയായിരുന്നു. ബോട്ട് മറിഞ്ഞപ്പോൾ തെറിച്ചു പോയതുകൊണ്ടാണ് ആകാശ് രക്ഷപെട്ടത്. എന്നാൽ മറ്റുള്ളവർ ക്യാബിനിൽ കുടുങ്ങുകയായിരുന്നു. English Summary:
Kollam Native Missing After Mozambique Boat accident: Boat accident Mozambique has left several Indian citizens missing, including Sreeraag Radhakrishnan from Kollam. Piravam native Indrajith also went missing in the same accident. Indian High Commission has confirmed that 3 Indians have died. |
|