cy520520 • 2025-10-19 05:21:20 • views 917
റോം ∙ ദീപാവലിക്ക് നാട്ടിലെത്താനായി വിമാനം ബുക്ക് ചെയ്ത നൂറുകണക്കിന് യാത്രക്കാരെ വലച്ച് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക പ്രശ്‌നം കാരണമാണ് മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ138 വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചത്.
‘‘മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ138 വിമാനം റദ്ദാക്കി. എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് വിമാനം റദ്ദാക്കിയത്. വിമാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് യാത്ര നീട്ടിവച്ചത്’’ – എയർ ഇന്ത്യ വക്താവ് അറിയിച്ചു.
എയർ ഇന്ത്യയിലും മറ്റ് എയർലൈനുകളിലും സീറ്റ് ലഭ്യത അടിസ്ഥാനമാക്കി ഒക്ടോബർ 20നോ അതിനുശേഷമോ ബദൽ വിമാനങ്ങളിൽ യാത്രക്കാരെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിശദീകരണം. ഇതോടെ ഒക്ടോബർ 20ന് ദീപാവലി ആഘോഷിക്കാൻ ആർക്കും കഴിയില്ല. എല്ലാ യാത്രക്കാർക്കും ഹോട്ടലിൽ താമസ സൗകര്യം ഒരുക്കി. ഭക്ഷണം ഉൾപ്പെടെ ആവശ്യമായ സഹായവും നൽകും. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. English Summary:
Air India Milan-Delhi Flight AI138 Cancelled: Hundreds Stranded, Diwali Plans Ruined |
|