cy520520 • 2025-10-19 15:21:16 • views 717
അങ്കമാലി∙ പെൺകുട്ടി ജനിച്ചതിന്റെ പേരിൽ ഭാര്യയെ സ്ഥിരമായി മർദിച്ച ഭർത്താവിന്റെ പേരിൽ കേസ്. അങ്കമാലി പൊലീസാണ് കേസെടുത്തത്. 29 വയസ്സുള്ള യുവതിയാണ് പരാതി നൽകിയത്. 2020ൽ ആയിരുന്നു ഇവരുടെ വിവാഹം. 2021ൽ പെൺകുട്ടി ജനിച്ചു. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്നും അതിന്റെ പേരിൽ ഭർത്താവ് സ്ഥിരമായി മർദിച്ചിരുന്നെന്നും എഫ്ഐആറിൽ പറയുന്നു.
- Also Read നെന്മാറ സജിത വധക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം; കൂറുമാറാതെ 44 സാക്ഷികൾ
മർദനത്തിൽ പരുക്കേറ്റതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. പിന്നീട്, യുവതി വിശദമായ മൊഴി പൊലീസിനു നൽകി. ഭാരതീയ ന്യായസംഹിതയിലെ 85–ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. English Summary:
Case registered against Husband for Assaulting Wife Over Birth of Girl Child: Domestic violence case registered in Angamaly after a woman was assaulted for giving birth to a girl child. Angamaly police have registered a case and are investigating the matter based on the woman\“s complaint, invoking relevant sections of the Indian Penal Code. |
|