കോഴിക്കോട്∙ ഭാരതാംബയെ എതിർക്കുന്നവർ അയ്യപ്പ ഭക്തന്മാരായത് എങ്ങനെ എന്ന ചോദ്യവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. ശബരിമലയിലെ നിലപാട് മാറ്റം തുറന്നു പറയണമെന്നും അദ്ദേഹം സൂചിപ്പിച്ചു. നവരാത്രി സർഗോത്സവത്തിന്റെ ഭാഗമായി കേസരി ഭവനിൽ സംഘടിപ്പിച്ച സർഗസംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഐക്യത്തെക്കുറിച്ചും സ്വദേശി ചിന്തയെക്കുറിച്ചും ഊന്നിപ്പറഞ്ഞ പ്രസംഗത്തിൽ ഗവർണറായല്ല, സാധാരണ സ്വയംസേവകനായാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദി ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കേരളം ദേശീയതലത്തിൽ മാതൃകയാണ്. എന്നാൽ, സാംസ്കാരിക പാരമ്പര്യങ്ങളെ രാഷ്ട്രീയ സൗകര്യത്തിനായി വിമർശിക്കുന്നവരും ഇവിടെയുണ്ട്.Russia, United States Of America (USA), Alaska, Canada, World News, Latest News, NORAD Intercepts Russian Aircraft Near Alaska, Alaska, Russian warplanes, US fighter jets, Airspace defense, NORAD, F-16, Ukraine war, Donald Trump Ukraine, Malayala Manorama Online News, അലാസ്ക, US-Russia relations, Defence News, Military News, Defence Intelligence, Russian Military Aircraft, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
ഗുരുപൂജയെയും ഭാരതമാതാവിനെയും എതിർക്കുന്നവർ ശബരിമലയിലെ ഭക്തരായി വേഷംകെട്ടുന്നത് രാഷ്ട്രീയ സൗകര്യത്തിനാണ്. 2047-ഓടെ ‘വികസിത ഭാരത’ സ്വപ്നം സാക്ഷാത്കരിക്കണം. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ഏകാത്മ മാനവ ദർശനം അടിസ്ഥാനമാക്കി സമഗ്ര വികസനം ലക്ഷ്യമിടണം. ‘അന്ത്യോദയ’ തത്വം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും ആത്മനിർഭരത പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ദർശനത്തിന് എല്ലാവരുടെയും സംഭാവന ആവശ്യമാണ്. നവരാത്രി ദിനങ്ങളിൽ ദുർഗാദേവിയോട് ശക്തി, ബുദ്ധി, ശാന്തി എന്നിവ പ്രാർഥിക്കണമെന്നും, സ്വദേശി ചിന്ത എല്ലാ മേഖലകളിലും പ്രയോഗിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. English Summary:
Governor\“s Remarks on Bharathamba Critics: Kerala Governor Rajendra Arlekar questions those who oppose Bharatamatha but claim to be Ayyappa devotees. |