search
 Forgot password?
 Register now
search

പ്രകാശുമായി സ്ഥിരം ഫോൺ വിളി, വിലക്കിയിട്ടും അൽപ്പന കേട്ടില്ല; കൊലപാതകത്തിന് പദ്ധതിയിട്ട് സോണി

deltin33 2025-10-20 01:21:04 views 689
  



കോട്ടയം ∙ ഇതര സംസ്ഥാന തൊഴിലാളിയായ സോണി ഭാര്യ അൽപ്പനയെ കൊലപ്പെടുത്തിയത് മറ്റൊരാളുമായി ഭാര്യയ്ക്കുള്ള ബന്ധത്തിന്റെ പേരിലെന്ന് വിവരം. പ്രകാശ് മണ്ഡല്‍ എന്നയാളെ അല്‍പ്പന സ്ഥിരമായി ഫോണില്‍ ബന്ധപ്പെടുന്നത് സോണിയെ അസ്വസ്ഥനാക്കിയിരുന്നു. പ്രകാശിനെ വിളിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും അൽപ്പന ഇത് തുടർന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.  

  • Also Read കോട്ടയത്ത് ഭാര്യയെ കൊന്നു കുഴിച്ചുമൂടി ഭർത്താവ്; പരാതി നൽകി മുങ്ങി, പിന്നാലെ പൊലീസ് പൊക്കി   


കൊലപാതകം നടന്നതിന്റെ തലേ ദിവസവും ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ഇതോടെയാണ് അൽപ്പനയെ കൊല്ലാൻ സോണി പദ്ധതിയിട്ടത്. നിര്‍മാണ ജോലിയും മറ്റുമാണ് സോണിയും അല്‍പ്പനയും ചെയ്തുവന്നിരുന്നത്. സാധാരണ ഒമ്പതു മണിയോടെയാണ് ഇവര്‍ പണിക്കിറങ്ങുന്നത്. കൊലപാതകം നടത്താന്‍ തീരുമാനിച്ച ദിവസം അത്യാവശ്യ പണിയുണ്ടെന്നും നേരത്തെ എത്തണമെന്നും വീട്ടുടമ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് സോണി അല്‍പ്പനയെ കൊലപാതകം നടന്ന സ്ഥലത്തേക്കെത്തിച്ചതെന്ന് കോട്ടയം ഡിവൈഎസ്പി കെ.എസ്.അരുൺ പറഞ്ഞു.  

  • Also Read കണ്ടുപിടിക്കില്ലെന്ന ആത്മവിശ്വാസം; ചതിച്ചത് സിസിടിവി, അയർക്കുന്നം കൊലപാതകം ചുരുളഴിഞ്ഞതിങ്ങനെ   


കൊലപാതകം നടന്ന, നിർമാണത്തിൽ ഇരിക്കുന്ന വീടിന്റെ പരിസരത്ത് എത്തിയും ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് തര്‍ക്കം ദമ്പതികൾ തമ്മിൽ നടന്നു. ഫോണ്‍ വിളിയുടെ കാര്യം പറഞ്ഞ് അല്‍പ്പനയെ പ്രകോപിപ്പിച്ച ശേഷമായിരുന്നു തര്‍ക്കം. തുടര്‍ന്ന് പിടിവലി കൂടുകയും സോണി അല്‍പ്പനയെ മതിലില്‍ ഇടിപ്പിച്ച് താഴെ തള്ളിയിടുകയും ചെയ്തു. ഇതോടെ അല്‍പ്പന അബോധാവസ്ഥയിലായി. മതിലില്‍ തലയിടിപ്പിച്ചും കഴുത്തു ഞെരിച്ചുമാണ് അൽപ്പനയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷം മരണം ഉറപ്പിക്കാനായി കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. English Summary:
Ayarkunnam Murder Case: Kottayam murder case involves an interstate worker killing his wife due to suspicions of an affair. The husband, angered by her continued phone calls with another man.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com