deltin33 • 2025-10-20 01:51:02 • views 1233
വാഷിങ്ടൻ ∙ വെനസ്വേലന്‍ സര്‍ക്കാരിനെതിരായ നീക്കത്തിനു സിഐഎയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയതിനു പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ സൈനികരെ വിന്യസിച്ച് വെനസ്വേല. കരീബിയന്‍ കടലില്‍ യുഎസ് നാവികസേന വെനസ്വേലന്‍ ബോട്ടുകളെ ആക്രമിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീർത്തും വഷളായിരുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാരിനെ താഴെയിറക്കാനാണ് ട്രംപിന്റെ ശ്രമം. ലഹരിക്കടത്തിനെ പിന്തുണയ്ക്കുകയും ലഹരി സംഘങ്ങളുമായി ഒത്തുകളിക്കുകയും ചെയ്യുന്നുവെന്നാണ് മഡുറോ ഭരണകൂടത്തിനെതിരെയുള്ള ട്രംപിന്റെ ആരോപണം.
- Also Read ‘രാജാവല്ലെന്ന് ഓർക്കണം’: ട്രംപിനെതിരെ യുഎസിൽ ജനം തെരുവിൽ; കിരീടം വച്ച വിഡിയോയുമായി ട്രംപ്
കരീബിയൻ കടലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി യുഎസ് സൈന്യത്തിന്റെ കേന്ദ്രമായി മാറിയ പ്യൂർട്ടോ റിക്കോയിലേക്ക് 10 എഫ്-35 യുദ്ധവിമാനങ്ങൾ യുഎസ് വിന്യസിച്ചിട്ടുണ്ട്. പ്യൂർട്ടോ റിക്കോയിലെ അഗ്വാഡില്ലയിൽ നിന്ന് റോയിട്ടേഴ്‌സ് പകർത്തിയ ചിത്രങ്ങൾ പ്രകാരം, ദ്വീപിലേക്ക് കുറഞ്ഞത് മൂന്ന് എംക്യു-9 റീപ്പർ ഡ്രോണുകളെങ്കിലും യുഎസ് വിന്യസിച്ചിട്ടുണ്ട്. പ്യൂർട്ടോ റിക്കോയിലെ നേവൽ സ്റ്റേഷൻ റൂസ്‌വെൽറ്റ് റോഡ്‌സ് ഇപ്പോൾ പ്രവർത്തനക്ഷമമായിക്കൊണ്ടിരിക്കുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. സൈനികരും നാവികരുമായി 4500ലധികം പേരെയാണ് പ്രദേശത്ത് യുഎസ് വിന്യസിച്ചിരിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ.
- Also Read വെനസ്വേലയിൽ സിഐഎയുടെ രഹസ്യ ഓപ്പറേഷൻ; മഡുറോ സർക്കാർ വീഴുമോ? 2 കാരണങ്ങൾ ചൂണ്ടിക്കാട്ടി ട്രംപ്
വെനസ്വേലന്‍ ബോട്ടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടത്. യുഎസിനെ ലക്ഷ്യംവച്ച് വലിയ അളവില്‍ ലഹരി മരുന്നുമായെത്തിയ അന്തര്‍വാഹിനി തകര്‍ത്തതായി കഴിഞ്ഞ ദിവസമാണ് ട്രംപ് സ്ഥിരീകരിച്ചത്. അന്തര്‍വാഹിനിയിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടതായും ട്രംപ് പറഞ്ഞിരുന്നു. പിടികൂടിയ രണ്ടുപേരെ അവരുടെ സ്വദേശങ്ങളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും മടക്കി അയച്ചു. ഫെന്റനില്‍ ഉള്‍പ്പെടെയുള്ള അനധികൃത ലഹരിമരുന്നുകളായിരുന്നു അന്തര്‍വാഹിനിയിലുണ്ടായിരുന്നതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അന്തര്‍വാഹിനിക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. English Summary:
Venezuela deploys military in border areas: Venezuela US relations are at a critical point following US military actions authorized by President Trump. The deployment of military assets to the Caribbean and accusations of drug trafficking are escalating tensions between the two nations. |
|