search
 Forgot password?
 Register now
search

അച്ഛനൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ ബസ് ഇടിച്ചു; വഴിയിലേക്കു തെറിച്ചുവീണ മകന് ദാരുണാന്ത്യം

deltin33 2025-10-20 16:20:55 views 1247
  



ആലപ്പുഴ∙ തുറവൂരിൽ ബൈക്കിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന മകന് ദാരുണാന്ത്യം. ദേശീയപാതയിൽ പത്മാക്ഷികവലയ്ക്കു സമീപം രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം. വയലാർ 12-ാം വാർഡ് തെക്കേചെറുവള്ളി വെളി നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്. നിഷാദും ശബരീശൻ അയ്യനും ശബരീശന്റെ സഹോദരൻ ഗൗരീശ നാഥനും ഒന്നിച്ച് വയലാറിൽനിന്നു തുറവൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം.

  • Also Read തൊടുപുഴയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക്; മുത്തശ്ശിക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം   


ബസ് ബൈക്കിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിടുകയും പിന്നിലിരുന്ന ശബരീശൻ വഴിയിലേക്കു തെറിച്ചുവീണ് സ്വകാര്യ ബസിനടിയിൽ പെടുകയുമായിരുന്നു. ബസിന്റെ പിൻചക്രം കയറിയിറങ്ങി ശബരീശൻ തൽക്ഷണം മരിച്ചു. നിസ്സാര പരുക്കുകളോടെ നിഷാദും ഗൗരീശ നാഥനും തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടണക്കാട് ബിഷപ് മൂർ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ശബരീശൻ അയ്യൻ. English Summary:
Bike Accident Death: 12 year old boy dies after bike collapsed with bus
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com