search
 Forgot password?
 Register now
search

36,000 അടി ഉയരം, അജ്ഞാത വസ്തു ഇടിച്ചു; വിൻഡ് ഷീൽഡ് തകർന്ന് പൈലറ്റിന് പരുക്ക്; ബോയിങ് വിമാനത്തിന് അടിയന്തര ലാൻഡിങ്

Chikheang 2025-10-20 22:50:57 views 1096
  



ലൊസാഞ്ചലസ്∙ യുണൈറ്റഡ് എയർലൈൻ ബോയിങ് 737 മാക്സ് 8 വിമാനം വിൻഡ് ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. ഡെൻവറിൽ നിന്ന് ലൊസാഞ്ചലസിലേയ്ക്ക് പറന്നുയർന്ന വിമാനമാണ് അടിയന്തരമായി സാൾട്ട് ലേക്ക് സിറ്റിയിൽ ലാൻഡ് ചെയ്തത്. അപകടത്തിൽ പൈലറ്റിന് പരുക്കേറ്റു. 134 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.  

  • Also Read കാത്തിരിപ്പ് അവസാനിച്ചു, ഒടുവിൽ ദുഃഖവാർത്ത; മൊസാംബിക് ബോട്ടപകടത്തിൽപെട്ട ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി   


കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. 36,000 അടി ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിൽ അജ്ഞാത വസ്തു ഇടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാത വസ്തു വിൻഡ് ഷീൽഡിലൂടെ ഇടിച്ചു കയറി പൈലറ്റിന് പരുക്കേൽക്കുകയും ചെയ്തു. കൈകളിൽ നിന്ന് രക്തം പൊടിയുന്ന പൈലറ്റിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡാഷ്‌ബോർഡിലും കോക്ക്പിറ്റിലും തകർന്ന ഗ്ലാസ് വീണു കിടക്കുന്നതും ചിത്രങ്ങളിൽ കാണാം. അപകടകാരണം വ്യക്തമല്ല.  

  • Also Read പൂട്ടാനിരുന്ന സ്കൂളിൽ സീറ്റിന് ‘ക്യൂ’; രാഷ്ട്രീയത്തിലേക്ക് വഴിവെട്ടി ഇൻപനിധി; ‘കാലാരാത്രി’ കടന്നാൽ പിന്നെ കുമാരി– ടോപ് 5 പ്രീമിയം   


യാത്രക്കാർക്ക് ലൊസാഞ്ചൽസിലേയ്ക്ക് പോകാനായി മറ്റൊരു വിമാനം ഏർപ്പാടു ചെയ്തെന്നും വിമാനത്തിന്റെ കേടുപാടുകൾ പരിശോധിക്കുകയാണെന്നും യുണൈറ്റഡ് എയർലൈൻസ് അധികൃതർ വ്യക്തമാക്കി. പൈലറ്റിന്റെ പരുക്ക് നിസാരമാണെന്നും എയർലൈൻസ് വ്യക്തമാക്കി.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @aviationbrk എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
United Airlines emergency landing occurred: Due to a Boeing 737 MAX 8 windshield shattering mid-flight, injuring the pilot. The flight from Denver to Los Angeles diverted to Salt Lake City with 134 passengers and 6 crew members, and another plane was arranged to fly passengers to Los Angeles.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com