search
 Forgot password?
 Register now
search

‘ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമം, സങ്കുചിത ചിന്ത അടിച്ചേൽപ്പിക്കുന്നു; അത് അംഗീകരിക്കാൻ കഴിയുമോ?’

Chikheang 2025-10-20 23:20:56 views 1262
  



കണ്ണൂർ∙ ശബരിമലയെ വിവാദാമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നെനന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. അത് ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും എന്തിലും സങ്കുചിത ചിന്ത അടിച്ചേൽപ്പിക്കാനാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ സിപിഎമ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

  • Also Read സ്വർണവിവാദം: ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് എസ്ഐടി   


‘‘ശബരിമല വലിയ വിവാദമാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. എന്താണ് അവരുടെ ഉദ്ദേശ്യം. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ഇല്ലാതാക്കാന്‍ സംഘപരിവാർ ആഗ്രഹിക്കുന്നു. ഒരു മുസ്‍ലിമിന് സ്ഥാനം കൊടുക്കാൻ പാടുണ്ടോ എന്നതാണ് സംഘപരിവാറെ ചൊടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി വാവര് വാവരല്ല എന്നും മറ്റൊരു പേരുകാരനാണെന്നും, വാവരെ സമൂഹത്തിന് കൊള്ളാത്തവനായി ചിത്രീകരിക്കാനുള്ള ശ്രമവുമാണ് നടക്കുന്നത്.  ആർക്കെങ്കിലും അത് അംഗീകരിക്കാൻ കഴിയുമോ. ശബരിമലയെ അംഗീകരിക്കുന്ന അയ്യപ്പനെ ആരാധിക്കുന്ന ആർക്കും അത് അംഗീകരിക്കാനാവില്ല. എല്ലാവരും അതിനെതിരെ രംഗത്ത് വന്നു. സംഘപരിവാറിന് മേധാവിത്തം കിട്ടിയാൽ ഇതെല്ലാം നഷ്ടപ്പെടും.  ഏതിലും തങ്ങളുടെ സങ്കുചിത ചിന്ത അടിച്ചേൽപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്’’– പിണറായി വിജയൻ പറഞ്ഞു. English Summary:
Sabarimala controversy is fueled by attempts from Sangh Parivar to impose narrow-minded ideologies. This divisive approach aims to disrupt the historical harmony associated with Ayyappan and Vavar. Such attempts to rewrite history and exclude communities should be resisted.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157917

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com