LHC0088 • 2025-10-21 01:21:00 • views 810
പ്രയാഗ്‌രാജ്∙ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഭർതൃസഹോദരനെ ക്രൂരമായി ആക്രമിച്ച് സ്വകാര്യഭാഗങ്ങൾ മുറിച്ച് യുവതി. യുവതിയുടെ സഹോദരിയുമായുള്ള പ്രണയബന്ധത്തിൽ നിന്ന് യുവാവ് പിന്മാറിയതിനുള്ള വൈരാഗ്യത്തിലാണ് ആക്രമണം. യുവതിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒക്ടോബർ 16നാണ് സംഭവം. പ്രയാഗ്‌രാജിലെ മാൽഖൻപൂർ ഗ്രാമത്തിൽ റാം അസാരെയുടെ മകൻ ഇരുപതുകാരനായ ഉമേഷിന്റെ നിലവിളി കേട്ടാണ് രാത്രി വീട്ടുകാർ അവന്റെ മുറിയിലേയ്ക്ക് എത്തിയത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന ഉമേഷിനെയാണ് അവർ അവിടെ കണ്ടത്. അയാളുടെ സ്വകാര്യ ഭാഗങ്ങൾ മുറിച്ച നിലയിലായിരുന്നു.
- Also Read ഒത്തൊരുമയില്ലാതെ ഇന്ത്യ സഖ്യം; 143 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർജെഡി; ഇന്ന് പത്രിക നൽകാനുള്ള അവസാന ദിനം
ഉടൻ തന്നെ കുടുംബം അയാളെ ആശുപത്രിയിലെത്തിച്ചു. അജ്ഞാതനായൊരാൾ തന്റെ മകനെ ആക്രമിച്ചെന്നു കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഉമേഷിന്റെ സഹോദരൻ ഉദയ്‌യുടെ ഭാര്യ മഞ്ജുവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മഞ്ജുവിന്റെ സഹോദരിയുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
- Also Read മദ്യപാനത്തിനിടെ തർക്കം: ചോറ്റാനിക്കരയിൽ ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി
മഞ്ജുവിന്റെ സഹോദരിയുമായി ഉമേഷ് അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാനും ഇവർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ ബന്ധത്തെ ഉമേഷിന്റെ കുടുംബം എതിർത്തു. പിന്നാലെ ഉമേഷ് മഞ്ജുവിന്റെ സഹോദരിയുമായി അകന്നു. മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. എന്നാൽ ഉമേഷ് തന്നിൽ നിന്ന് അകന്നത് മഞ്ജുവിന്റെ സഹോദരിയെ വല്ലാതെ തളർത്തി. സഹോദരിയുടെ അവസ്ഥ കണ്ട മഞ്ജുവിന് ഉമേഷിനോട് ദേഷ്യം കൂടി വന്നു. ഈ ദേഷ്യത്തിലാണ് മഞ്ജു ഉമേഷിനെ ആക്രമിക്കാൻ തീരുമാനിക്കുന്നത്.
ഒക്ടോബർ 16ന് വീട്ടിൽ എല്ലാവരും ഉറങ്ങുന്നതുവരെ മഞ്ജു കാത്തിരുന്നു. അർധരാത്രി അടുക്കളയിലെത്തി കത്തി എടുത്തതിനു ശേഷം ഉമേഷിന്റെ മുറിയിലെത്തി. ഉമേഷിനെ കത്തി ഉപയോഗിച്ച് പല തവണ കുത്തിപ്പരുക്കേൽപ്പിച്ചു. പിന്നാലെ അവന്റെ സ്വകാര്യ ഭാഗങ്ങൾ മുറിയ്ക്കുകയും ചെയ്തു. രക്ഷയ്ക്കായി ഉമേഷ് നിലവിളിച്ചപ്പോഴേയ്ക്കും മഞ്ജു അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട മഞ്ജുവിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന അടിയന്തര ശസ്ത്രക്രിയയ്ക്ക് ഉമേഷിനെ വിധേയനാക്കി. ഉമേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. English Summary:
Brutal Attack in Prayagraj: A woman brutally attacked her brother-in-law, mutilating his private parts, in revenge for a broken relationship. Police are actively searching for the accused. |
|