ന്യൂഡൽഹി∙ മുതിർന്ന ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി (84) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു താമസം. ഇന്ന് രാവിലെ അസ്രാണി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ദീപാവലി ആശംസകൾ പങ്കുവച്ചിരുന്നു.
- Also Read കാത്തിരിപ്പ് അവസാനിച്ചു, ഒടുവിൽ ദുഃഖവാർത്ത; മൊസാംബിക് ബോട്ടപകടത്തിൽപെട്ട ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി
350ലധികം ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഷോലെയിലെ ജയിലറുടെ വേഷത്തിലൂടെയാണ് കൂടുതൽ പ്രശസ്തനായത്. ഭൂൽ ഭുലയ്യ, ധമാൽ, ബണ്ടി ഔർ ബാബ്ലി 2, ഓൾ ദി ബെസ്റ്റ്, വെൽക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Govardhan Asrani എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Govardhan Asrani, the veteran Bollywood actor, has passed away at the age of 84. He was known for his roles in over 350 Hindi films, including \“Sholay\“ and \“Bhool Bhulaiyaa\“. His passing marks the end of an era in Bollywood cinema. |