search
 Forgot password?
 Register now
search

സ്വകാര്യ ബസുകളുടെ മത്സരയോട്ടം, സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ബസ് കയറി മരിച്ചു; അപകടം കോഴിക്കോട് രാമനാട്ടുകരയിൽ

LHC0088 2025-10-21 02:21:08 views 949
  



കോഴിക്കോട് ∙ സ്കൂട്ടറിൽ ബസിടിച്ച് രാമനാട്ടുകരയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പളളിക്കൽ സ്വദേശി തസ്‌ലിമയാണ് മരിച്ചത്. ഒരേ ദിശയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെയാണ് അപകടം. തസ്‍ലിമ സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ നിന്ന് വന്ന ബസില്‍ ഇടിക്കുകയായിരുന്നു. താഴെ വീണ തസ്‍ലിമയുടെ ശരീരത്തിലൂടെ അതേ ബസിന്റെ പിൻവശത്തെ ടയർ കയറിയിറങ്ങി.

  • Also Read കഴക്കൂട്ടം ബലാത്സംഗം: ക്രൂരകൃത്യത്തിനു മുമ്പ് പ്രതി മോഷണവും നടത്തി, ഇന്ന് തെളിവെടുപ്പ്   


രാമനാട്ടുകര പെരുമുഖം പെട്രോൾ പമ്പിനു സമീപം ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. തസ്‌ലിമയെ(55) അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോയ ബസാണ് തസ്‌ലിമ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അവർ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. English Summary:
Tragic Accident in Kozhikode: Kozhikode accident claims the life of a homemaker after a scooter collision. The incident occurred due to the alleged reckless driving of private buses in Ramnattukara, highlighting concerns about road safety.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156039

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com