search
 Forgot password?
 Register now
search

നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

Chikheang 2025-10-21 15:50:56 views 1245
  



മുംബൈ∙ നവിമുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല, ഷോർട് സർക്കീറ്റ് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം.  

  • Also Read പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നു തീപടർന്നു; വയോധികയ്ക്കും മരുമകൾക്കും പൊള്ളലേറ്റു   


മരിച്ചവരിൽ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണനും ഉൾപ്പെടുന്നു. സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ(39), കമല ഹിരാൽ ജെയിൻ(84) എന്നിവരാണ് മരിച്ച മറ്റുള്ളവർ. അപ്പാർട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് അത് മുകൾനിലകളിലേക്കു പടരുകയായിരുന്നു. ആറുവയസ്സുകാരി 12ാം നിലയിലാണ് താമസിച്ചിരുന്നത്.


#WATCH | Navi Mumbai, Maharashtra: ACP, Vashi Division, Adinath Raghunath Budhwant says, “A sudden fire broke out at 12:30 pm on the 10th floor and spread to the 11th and 12th floors. A total of 14 people were injured, four of whom died. The injured are being treated in the… pic.twitter.com/V2n8b8s619— ANI (@ANI) October 21, 2025


തീ നിലവിൽ നിയന്ത്രണവിധേയമായിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 15 വയസ്സുകാരൻ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ‌ English Summary:
Navi Mumbai Fire resulted in a tragic incident with multiple fatalities.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com