search
 Forgot password?
 Register now
search

ദീപാവലി മധുര വിതരണത്തിൽ നിന്ന് ഒഴിവാക്കി; കൊച്ചി ബിപിസിഎല്ലിൽ ‍ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്

Chikheang 2025-10-22 01:50:57 views 1246
  



കൊച്ചി ∙ ദീപാവലിയുമായി ബന്ധപ്പെട്ട് മധുര പലഹാരമടങ്ങിയ ബോക്സ് വിതരണം ചെയ്തതിൽനിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് അമ്പലമുകളിൽ ട്രക്ക് ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. ബിപിസിഎൽ ബോട്‍ലിങ് പ്ലാന്റിലാണ് ഡ്രൈവർമാർ ഇന്നു രാവിലെ മിന്നൽ പണിമുടക്ക് നടത്തിയത്. ഇതോടെ ഇന്ന് ഉച്ച വരെ സിലിണ്ടർ നീക്കം നിലച്ചു.  

പ്ലാന്റിലെ സ്ഥിരം ജീവനക്കാർക്കും കയറ്റിറക്ക് തൊഴിലാളികൾക്കും സ്വീറ്റ് ബോക്സ് ലഭിച്ചപ്പോൾ തങ്ങളെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു ഇന്നു രാവിലെ ആറിനുള്ള ഷിഫ്റ്റിൽ ട്രക്ക് ഡ്രൈവർമാർ പണിമുടക്കിയത്. രാവിലെ 9 മണിയായിട്ടും സമരം പരിഹരിക്കാതായതോടെ കയറ്റിറക്ക് തൊഴിലാളികൾ തിരിച്ചു പോയി. ഇതോടെ ആറ് ജില്ലകളിലേക്കുള്ള സിലിണ്ടർ നീക്കം നിലച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും പൊതു അവധി ആയിരുന്നതിനാൽ സിലിണ്ടർ നീക്കം നടന്നിരുന്നില്ല. ഇതിനു പിന്നാലെ ഡ്രൈവർമാരും പണിമുടക്കിയതോടെ പല ജില്ലകളിലും ഗ്യാസ് കിട്ടാതാവുകയായിരുന്നു. പണിമുടക്ക് ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ പരിഹരിച്ചു. English Summary:
A sudden strike by truck drivers at the BPCL bottling plant in Ambalamugal disrupted LPG cylinder distribution due to a dispute over Diwali sweet boxes: The strike, triggered by perceived discrimination, halted cylinder movement to six districts, exacerbating shortages after a weekend holiday.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com